രക്താര്‍ബുദം ബാധിച്ച് നാല് വയസ്സുകാരന്‍ മരിച്ചു;മൃതദേഹം നാട്ടിലെത്തിക്കാന്‍ കനിഞ്ഞത് അസം ഡോക്ടര്‍

ദിസ്പുര്‍: കൊവിഡും ലോക്ക്ഡൗണും മനുഷ്യനുണ്ടാക്കിയ നഷ്ടത്തിന് കണക്കില്ല. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വന്നത് വിദേശത്തുള്ള പ്രവാസികള്‍ക്കാണ്. അവസാനമായി ഒന്ന് വീട്ടുകാരെപ്പോലും കാണാതെ മരണപ്പെട്ടവര്‍ നിരവധിയാണ്. വിദേശത്തുള്ള പ്രവാസികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വീട്ടുകാര്‍ നാട്ടിലും നീറിനീറിക്കഴിയുന്നു. പാലക്കാട് സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുകാരായമകന്‍ വൈഷ്ണവ് കൃഷ്ണദാസ് മരിച്ചത് അര്‍ബുദം ബാധിച്ചാണ്. രക്താര്‍ബുദം സ്ഥിരീകരിച്ച് 15 ദിവസം ആയപ്പോഴേക്കും മരണം സംഭവിച്ചു. മെയ് എട്ടിന് മരിച്ച നാല് വയസ്സുകാരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 12 ദിവസം മാതാപിതാക്കള്‍ക്ക് ഓടേണ്ടി വന്നു.

ഒടുവില്‍ ഈ മലയാളി ദമ്പതിമാരെ സഹായിച്ചത് അസമില്‍ നിന്നുള്ള ഒരു ഡോക്ടറാണ്. മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ ഡോക്ടര്‍ അറിഞ്ഞത്. ഒടുവില്‍ ഡോക്ടര്‍ ഭാസ്‌കര്‍ പപുകോണ്‍ ഗൊഗോയാണ് ഇവര്‍ക്ക് രക്ഷകനായി എത്തിയത്. ഡോക്ടര്‍ വിദേശകാര്യമന്ത്രിയെ വിവരം ധരിപ്പിച്ചതിന്റെ ഫലമായാണ് കാര്യങ്ങള്‍ എളുപ്പമായത്. മാതാപിതാക്കളുടെ പ്രതികരണം ഇങ്ങനെയാണ്. ഞങ്ങള്‍ ആകെ ഒരു ഞെട്ടലില്‍ ആയിരുന്നു. എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് പോലും അറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

Loading...

അസുഖം സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് മകനെ നഷ്ടപ്പെട്ടു. മതാചാരപ്രകാരം മകന്റെ സംസ്‌കാരം നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഫ്‌ളൈറ്റിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. അടിയന്തരമായി നാട്ടിലെത്തേണ്ട രോഗികളുമ ഗര്‍ഭിണികളും ഉള്ളതിനാല്‍ തങ്ങള്‍ക്ക് ഫ്‌ളൈറ്റ് കിട്ടിയില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കുന്നു. അത്രയും ദിവസം കുഞ്ഞിന്റെ മൃതദേഹം അല്‍ഐനിലെ അല്‍തവാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അതേസമയം ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ് സാമൂഹികമാധ്യങ്ങള്‍ വഴി പ്രചരിച്ച അവരുടെ സങ്കടവാര്‍ത്ത കേട്ടപ്പോള്‍ എങ്ങനെയെങ്കിലും അവരെ സഹായിക്കണമെന്ന് തോന്നി. യുഎഇയിലെ മാധ്യമത്തിലും അവരെ സഹായിക്കണമെന്ന തോന്നലുണ്ടായിരുന്നു. അങ്ങനെ റിപ്പോര്‍ട്ടറുടെ നമ്പര്‍ തരപ്പെടുത്തി കുടുംബാംഗങ്ങളുമായി സംസാരിക്കുകയും പിന്നീട് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറുമായി ബന്ധപ്പെടുകയും ചെയ്തു. മെയ് 13 ന് അദ്ദേഹത്തെ വിളിക്കുകയും മന്ത്രി വളരെ വേഗത്തില്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. അങ്ങനെയാണ് മെയ് 16 നാണ് കുടുംബം കൊച്ചിയിലേക്ക് തിരിച്ചത്. സര്‍ക്കാര്‍ തന്നെയാണ് ടിക്കറ്റ് എടുത്ത് നല്‍കിയതും.