നാൽപതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി;മൃതദേഹം കത്തിച്ചു

ചെന്നൈ: നാൽപ്പതുകാരിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്ത് വടക്കാട് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു.യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ, ചെമ്മീൻ കെട്ടിലെ തൊഴിലാളികളായ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. കടൽ സസ്യങ്ങൾ ശേഖരിക്കാൻ പോയ മത്സ്യത്തൊഴിലാളിയായ യുവതിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

രാത്രിയായിട്ടും വീട്ടിൽ എത്താതെ വന്നതോടെ, ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തി. തുടർന്ന്, പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിലാണ് ചെമ്മീൻ കെട്ടിന് സമീപത്ത് നിന്ന് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.ഇതിന് പിന്നാലെയാണ്, അതേ ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളെ പിടികൂടിയത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ രോഷാകുലരായ നാട്ടുകാർ ചെമ്മീൻ കെട്ട് തകർത്തു.

Loading...