മാതാപിതാക്കളോട് മക്കള്‍ കാണിക്കുന്ന നന്ദി കേടും ക്രൂരതയും പ്രമേയമാക്കിയ 40 PLUS വൈറലാകുന്നു.

മലയാളത്തിലെ ഒരു പഴയ നാടോടി കഥയെ ആസ്പദമാക്കി ഓസ്‌ട്രേലിയയില്‍ ഉള്ള ഒരു കൂട്ടം മലയാളികള്‍ പുറത്തിറക്കിയ 40 PLUS എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ഇതു കാലത്തിന്റെ ചിത്രം, ഈ ചിത്രത്തില്‍ പ്രായമായ മാതാപിതാക്കളോട് മക്കള്‍ കാണിക്കുന്ന നന്ദി കേടും ക്രൂരതയും ആണ് പ്രമേയം. ഇവയെല്ലാം നമ്മുടെ മക്കളും കാണുന്നുണ്ട് എന്ന ഓര്‍മ പെടുത്തലോട് കൂടി അവസാനിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എബി ജോസഫ് ആണ്. ക്യാമറ: ജോബി മൂഴിയങ്കന്‍ ജോസഫ്. സഹ സംവിധാനം: സാമന്ത് ജോസ്, ജോബി സെബാസ്റ്റ്യന്‍.

മാനുവല്‍ ജെ തുണ്ടിയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ മഞ്ജു ബാബു, ജോബി സെബാസ്റ്റ്യന്‍, സാമന്ത് ജോസ്, ജോബ് ചാക്കോ, ബെന്‌ടോ ശ്യാം ,ജൈദേന്‍ ജോബ്, നിഖില്‍ സുരേന്ദ്രന്‍, ബിനുമാത്യു, ജോര്‍ജി ജോസഫ്, അജേഷ് വര്‍ഗിസ്, അഞ്ജന ജോസ് , സയിലു നിഖില്‍ , എബി ജോസഫ് എന്നിവര്‍ മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

Loading...

ആനുകാലിക പത്ര മാസികകളിലെ വാര്‍ത്തകളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിലേക്ക് മലയാളത്തിലെ ഒരു നാടോടി കഥ സമര്‍ഥമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. യു ടുബില്‍ ലഭ്യമായ ഈ ചിത്രം ഇതിനോടകം തന്നെ മികച്ചപ്രേക്ഷക അഭിപ്രായം നേടികഴിഞ്ഞു.