43 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചു

43 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് പ്രസ്താവനയിൽ സർക്കാർ. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകൾക്കും നിരോധനമുണ്ട്.

നേരത്തെ ജൂണിൽ 59 മൊബൈൽ ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു. സെപ്തംബറിൽ 118 ആപ്ലിക്കേഷനുകളാണ് ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം നിരോധിച്ചത്. ടിക് ടോക്കും ഹലോയും വി ചാറ്റും കാം സ്‌കാനറും നേരത്തെ നിരോധിച്ച ആപ്ലിക്കേഷനുകളിൽ ഉണ്ടായിരുന്നു.

Loading...

നിരോധിച്ച ആപ്ലിക്കേഷനുകൾ
ആലിസപ്ലൈയേഴ്‌സ് മൊബൈൽ ആപ്പ്
ആലിബാബ വർക്ക്‌ബെഞ്ച്
ആലി എക്‌സ്പ്രസ്- സ്മാർട്ടെർ ഷോപ്പിംഗ്, ബെറ്റർ ലിവിംഗ്
ആലിപേ കാഷ്യർ
ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്
ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ
സ്‌നാക്ക് വിഡിയോ
കാംകാർഡ്- ബിസിനസ് കാർഡ് റീഡർ
കാം കാർഡ്- ബിസിആർ (വെസ്റ്റേൺ)
സോൾ- ഫോളോ ദ സോൾ ടു ഫൈന്റ് യു
ചൈനീസ് സോഷ്യൽ – ഫ്രീ ഓൺലൈൻ ഡേറ്റിംഗ് വിഡിയോ ആപ്പ് ആൻഡ് ചാറ്റ്
ഡേറ്റ് ഇൻ ഏഷ്യ- ഡേറ്റിംഗ് ആൻഡ് ചാറ്റ് ഫോർ ഏഷ്യൻ സിംഗിൾസ്
വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്
ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോൾ, സ്റ്റാർട് യുവർ ഡേറ്റ്
അഡോർ ആപ്പ്
ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്
ട്രൂലി ഏഷ്യൻ- ഏഷ്യൻ ഡേറ്റിംഗ് ആപ്പ്

ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോർ ചൈനീസ് സിംഗിൾസ്
ഡേറ്റ്‌മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂർ സിംഗിൾസ് ഓൺലൈൻ
ഏഷ്യൻഡേറ്റ്- ഫൈൻഡ് ഏഷ്യൻ സിംഗിൾസ്
ഫ്‌ളേർട് വിഷ്- ചാറ്റ് വിത്ത് സിംഗിൾസ്
ഗായ്‌സ് ഓൺലി ഡേറ്റിംഗ്- ഗേ ചാറ്റ്
ടബ്ബിറ്റ്; ലൈവ് സ്ട്രീംസ്
വിവർക്ക് ചൈന
ഫസ്റ്റ് ലൗ ലിവ്- സൂപ്പർ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓൺലൈൻ
റീല- ലെസ്ബിയൻ സോഷ്യൽ നെറ്റ് വർക്ക്
കാഷിയർ വാലറ്റ്
മാങ്കോ ടിവി
എംജി ടിവി- ഹുനാൻടിവി ഒഫീഷ്യൽ ടിവി ആപ്പ്
വിടിവി- ടിവി വേർഷൻ
വിടിവി- സിഡ്രാമ, കെ ഡ്രാമ, ആൻഡ് മോർ
വിടിവി ലൈറ്റ്
ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്
ടാവോബാവോ ലൈവ്
ഡിംഗ്ടാക്
ഐഡന്റിറ്റി വി
ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം
ബോക്‌സ് സ്റ്റാർ (ഏർളി ആക്‌സസ്)
ഹീറോസ് ഇൻവോൾവ്ഡ്
ഹാപ്പി വിഷ്
ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവർ ഡ്രീം ഐലൻഡ്
മച്ച്കിൻ മാച്ച്- മാജിക് ഹോം ബിൽഡിംഗ്
കോക്വിസ്റ്റ ഓൺലൈൻ 2