കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്ഫോടകവസ്തുക്കൾക്കായി നടത്തിയ പരിശോധനയിൽ
ട്രെയിനിൽ നിന്ന് 440 കുപ്പി മദ്യം പിടികൂടി. സ്ഫോടകവസ്തുക്കൾക്കായി ആര്‍.പി.എഫ്. നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്. എന്നാൽ മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. നേത്രാവതിയിലെ ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ ഉണ്ടായിരുന്നത്.
ഗോവ നിര്‍മിത 131 ഫുള്‍ ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് പിടിച്ചെടുത്തത്. ആര്‍.പി.എഫ് സംഗം പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി. എന്നാൽ പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിൽ പങ്കില്ലെന്നാണ് വിവരം. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നുവെന്നാണ് യാത്രക്കാരുടെയും മൊഴി.
തീവണ്ടി തീവെപ്പുകേസിന് പിന്നാലെ റെയിൽവേ സ്‌റ്റേഷനുകളിൽ സൂക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്ന് മദ്യശേഖരം കണ്ടെത്തിയത്.