വ്യഭിചാരം കുറ്റമല്ല? വിവാഹേതര ബന്ധത്തിനു ഇനി കേസില്ല, ഐപിസി സെക്‌ഷൻ 497 വകുപ്പ് റദ്ദ് ചെയ്തു

വിവാഹേതര ബന്ധം ഇനി കുറ്റകൃത്യമല്ല. പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്‌ഷൻ 497, സിആർപിസി 198(2) എന്നീ വകുപ്പുകൾ റദ്ദാക്കി. 158 വർഷങ്ങൾ പഴക്കമുള്ള വകുപ്പാണ് ഐപിസി സെക്‌ഷൻ 497. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെടുമ്പോൾ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം.എന്നാൽ ഇത് പറഞ്ഞ് പോലീസിൽ കേസ് കൊടുക്കാൻ ആകില്ല. അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും പറഞ്ഞു.

സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന െഎപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ‍.എഫ്. നരിമാനും വിലയിരുത്തി.

Loading...

വിവാഹേതര ബന്ധത്തിന്റെ പേരിൽ 158 വർഷത്തിനുള്ളിൽ ജയിൽ വാസം അനുഭവിച്ചത് പതിനായിരക്കണക്കിനാളുകൾ. പോലീസ് പീഢനവും, കേസുമായി ജീവിതം തകർന്നത് ലക്ഷങ്ങൾ. എല്ലാം ഇനി അവസാനിച്ചു. ആ നിയമം തെറ്റെന്ന് കണ്ടെത്താൻ ഇന്ത്യ എടുത്ത സമയം 158 വർഷങ്ങൾ. വിവാഹിതർക്ക് പരസ്ത്രീ ബന്ധവും പര പുരുഷ ബന്ധവും പരസ്പര സമ്മതത്തോടെ ആകാം എന്നുള്ള ഈ വിധി ഇന്ത്യയിൽ ചരിത്രം തിരുത്തി കുറിക്കും. വൻ വ്യക്തി സ്വാതന്ത്ര്യത്തിനു കെട്ടഴിച്ചുവിടുകയാണ്‌.സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്.

സന്തോഷപ്രദമല്ലാത്ത ഒരു വിവാഹമായിരിക്കും ഒരുപക്ഷേ വിവാഹേതര ബന്ധത്തിലേക്ക് നയിക്കുന്നത്. ഇതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. ഇത് കുറ്റകരമായി കാണാന്‍ കഴിയില്ല. പക്ഷേ വിവാഹമോചനം പോലെയുള്ള സിവില്‍ കേസുകളില്‍ ഇതൊരു കാരണമായി വരുന്നുണ്ട്. സ്ത്രീകളുടെ അന്തസ്സ് എന്നത് ഏതെങ്കിലും ഒരു വ്യക്തിയോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചൈന, തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിയമവ്യവസ്ഥ കൂടി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്റെ വിധി പ്രസ്താവം. നാളുകളായി ഇവിടങ്ങളില്‍ വിവാഹേതര ബന്ധം കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധത്തിലെ പവിത്രത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. ഇതിന് മറ്റു പല രാജ്യങ്ങളിലെയും ഉദാഹരണങ്ങളും ഉന്നയിച്ചിരുന്നു. .

https://www.youtube.com/watch?v=Ho0XOCva-ig