ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടിക്കാന്‍ 5.23കോടി ഇനാം

ഓസ്‌ട്രേലിയന്‍ വിനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യന്‍ യുവാവിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്വീന്‍സ്ലന്‍ഡ് പോലീസ്. 2018ലാണ് രാജ്വീന്ദര്‍ സിങ് എന്ന ഇന്ത്യന്‍ നഴ്‌സ് തോയ കോര്‍ഡിങ്‌ലെ എന്ന യുവതിയെ കൊലപ്പെടുത്തിയത്. കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ നായക്കുട്ടിയുമായി തോയ നടക്കുവാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിയുന്നതിന് മുമ്പ് ഭാര്യയെയും മൂന്ന് കുട്ടികളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ജോലി രാജി വെച്ച് ഇയാള്‍ നാട് വിടുകയായിരുന്നു. ക്വീന്‍സ്ലാന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതില്‍ വലിയ തുകയാണിത്. യുവതി കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം കേണ്‍സ് വിമാനത്താവളം വഴി രാജ്വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കേണ്‍സില്‍ നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്ക് പോയി.

Loading...

ഇയാള്‍ ഇന്ത്യയില്‍ എത്തിയതായിട്ടാണ് വിവരം. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേണ്‍സില്‍ പോലീസ് അന്വേഷണ സംഘം രൂപികരിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.