ഹാര്‍ട്ട് അറ്റാക്ക് സാധ്യതകള്‍ കൃത്യം ഒരുമാസം മുമ്പെ തന്നെ മുന്‍കൂട്ടി തിരിച്ചറിയാം, ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ഇന്ന് പ്രായഭേദമന്യേ പിടികൂടി പെട്ടെന്ന് ജീവന്‍ അപഹരിക്കുന്ന അപകടകാരിയായ രോഗമായി ഹൃദയാഘാതം മാറികഴിഞ്ഞിരിക്കുന്നു. പല രോഗങ്ങളും വരുന്നതിന് മുമ്പെ തന്നെ ശരീരം തന്നെ ചില സൂചനകള്‍ നമുക്ക് നല്‍കും. എന്നാല്‍ ഇത് പലരും ശ്രദ്ധിക്കാതെ ഇരിക്കുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്യുമ്പോഴാണ് മുന്‍കരുതല്‍ എടുക്കാതിരിക്കാന്‍ കഴിയാതെ വരുകയും രോഗബാധിതരാവുകയും ചെയ്യുക. പെട്ടെന്ന് വന്ന് ജീവന്‍ അപകടത്തിലാക്കുന്ന അപകടകാരിയായ രോഗമാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് ഒരുമാസം മുമ്പ് തന്നെ ശരീരം തന്നെ പല ലക്ഷണങ്ങളും പ്രകടിപ്പിച്ചു തുടങ്ങും. അക്കാരണങ്ങളും ലക്ഷണങ്ങളുമാണ് താഴെ പറയുന്നത്.
ഈ പറയുന്ന 5 ലക്ഷണങ്ങള്‍ ഒരുമിച്ച് വന്നാല്‍ തൊട്ട് അടുത്തമാസം ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1, ശ്വാസതടസം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഹാര്‍ട്ട് അറ്റാക്കിനുള്ള പ്രാരംഭലക്ഷണങ്ങളില്‍ പ്രധാനിയാണ്. ശ്വാസതടസത്തിന് ഒപ്പം തന്നെ തലചുറ്റലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിയ്ക്കുക.

2.മാറെല്ലിനു താഴെയായി വലതു വശത്തുണ്ടാകുന്ന വേദന, അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തിനു തൊട്ടിടതായി ഉണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാവാം. നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം എന്നാല്‍ ഈ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
3.ഹൃദയമിടിപ്പ് കൃത്യമല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം ഇവ ഹൃദയാഘാതമടുത്തു എന്നതിന്റെ ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമായേക്കാം.

4. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ ആണ്. ഒപ്പം തന്നെ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക.

5. വെളുത്തതോ ഇളം ചുവപ്പ് നിറത്തിലെ കഫത്തോടെയുള്ള ചുമ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമാകാം. ചുമ ഹൃദയാഘാത ലക്ഷണമല്ലെങ്കിലും നിര്‍ത്താതെയുള്ള ഇത്തരത്തിലുള്ള ചുമ ശ്രദ്ധിക്കുക, പ്രത്യേകിച്ചു ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാന്‍ ഹൃദയത്തിനു കഴിയാതെ വരുമ്പോഴാണ് ഇത്തരം ചുമയ്ക്കു കാരണം.

Top