പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ കുളമുട്ടം വന്‍കടവ് പുത്തന്‍ വീട്ടില്‍ മോണ്ടി സാബു എന്ന സാബു(51) ആണ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്. കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്ന സമയം കോവയ്ക്ക പറിയ്ക്കാനെന്ന് പറഞ്ഞു വന്ന പ്രതി കുട്ടികളെ വീടിന്റെ ടെറസിനു മുകളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇയാള്‍ മുമ്പ് പലവട്ടം കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടികളോട് കോവയ്ക്ക പറിച്ചു കൊടുക്കാമെന്ന് പറഞ്ഞു. എന്നാല്‍ പോകാനായി കുട്ടികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അമ്മൂമ്മ കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ വിനോദ് വിക്രമാദിത്യന്‍, എസ്.സി.പി.ഒമാരായ ബിനോയ്, ജോതിഷ്, ഷിബു, ജി.എസ്.ഐ മുകുന്ദന്‍, മാഹിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...