മദ്യപിച്ച് പോസ്റ്റിൽ കയറി; മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപിച്ച് പോസ്റ്റിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആര്യനാട് പുനലാൽ ചക്കിപ്പാറയിലാണ് സംഭവം. ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. സഹോദരനുമായി വഴക്കിട്ടാണ് സ്റ്റാൻലി ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറിയെന്നാണ് റിപ്പോർട്ടുകൾ . മദ്യലഹരിയിലായിരുന്നു സംഭവം. രാവിലെ 8 മണിയോടെ സഹോദരനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റിൽ കയറുകയും ചെയ്തത്.