അമ്പൂരിയിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചു; ഭാര്യയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മധ്യവയസ്കനെ വീട്ടിനുള്ളിൽ വെട്ടേറ്റ്മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. അമ്പൂരി കണ്ണൻതിട്ട സ്വദേശിയായ സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

സമീപത്തെ നാട്ടുകാരാണ് രാവിലെ കൊലപാതകവിവരം ആദ്യം അറിഞ്ഞത്. സംശയാസ്പദമായ നിലയിൽ ആയുധങ്ങളുമായി ഭാര്യയെ കണ്ടെത്തി. തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Loading...