മലപ്പുറത്ത് ചികിത്സയിലായിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു,കൊവിഡല്ലെന്ന് സ്ഥിരീകരണം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിരുന്നു.കൊവിഡ് അല്ലെന്ന് സ്ഥിരീകരിച്ചു.കോയമ്പത്തൂരില്‍ നിന്നെത്തിയ കുഞ്ഞ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് ചാത്തന്നൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മുന്‍ കൊവിഡ് താരം ഇളയിടത്ത് ഹംസക്കോയ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ ്ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.10 ദിവസം മുന്‍പ് മെയ് 21 നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയത്. ആദ്യം രോഗം സ്ഥിരീകരിച്ചത് ഭാര്യക്കും മകനുമായിരുന്നു. പിന്നീടാണ് ഹംസക്കോയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

Loading...

ഇയാള്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ തെറാപ്പിയും നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസം പ്രായമുള്ള രണ്ട് ചെറുമക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അധികൃതര്‍ അറിയിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ.