9 വയസ്സുകാരിയെയും 8 വയസ്സുകാരനെയും ലൈംഗികമായി പീഡിപ്പിച്ച 57 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശി സുബ്രഹ്മണ്യ(57)നാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നല്ലളം പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.

ഒന്‍പത് വയസുള്ള പെണ്‍കുട്ടിയേയും എട്ട് വയസുള്ള സഹോദരനെയുമാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞയാഴ്ചയാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി പീഡനത്തിന് ഇരയായത്. അയര്‍വാസിയോട് കുട്ടി പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Loading...

സംഭവം വിവാദമായതോടെ തന്നേയും സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.