ഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5K സീറോറണ്‍ /വാക്ക് സോമർസെറ്റിൽ മെയ്-30ന്

ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത് വാർഷീക 5K സീറോറണ്‍/ വാക്ക് ന്യൂ ജേഴ്സിയിലെ സോമർ സെറ്റിലുള്ള കൊളോണിയൽ പാർക്കിൽ വെച്ചു മെയ് 30-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടും (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).

ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര് കാത്തലിക് ഫെറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടർ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നിനാണ് 5K റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്. സെന്റ്തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 300-ൽ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 600 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന് ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികൾക്ക്10-ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

5k2

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മെയ് 15-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടും . 5K റണ്‍ /വാക്ക് വിജയികൾക്ക് T- ഷർട്ടും, വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 5k റണ്ണിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ‘ബാർബിക്യൂ’ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകർ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുൻകൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു, കുഞ്ഞുങ്ങളെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ അഭിനന്ദിച്ചു. ഒന്നാമത് വാർഷീക 5K-സീറോറണ്‍/വാക്ക്-നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക:

ഡാനി ജോസഫ്-(908)938-4513,
ജിമ്മി ജോസഫ്-(908)745-9531,
കോളിൻ മോർസ്-(732)789-4774.
വൈശാക് കുര്യൻ-(732)429-0707,
സബ്രീന അലക്സ്-(908)462-2277
വെബ്സൈറ്റ്: WWW.SYRORUN.ORG