6 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയില്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍

ന്യൂയോര്‍ക്ക്: ഐ.എസ് ഭീകരര്‍ എന്ന് സംശയിക്കുന്ന മിനിസോട്ടക്കാരായ ആറുപേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നുപേരെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇവര്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് വക്താവ് അറിയിച്ചു.

Loading...

മൊഹമ്മദ് അബ്‌ദിഹമിദ് ഫറാ (21), ആദ്നന്‍ അബ്ദിഹമിദ് ഫാറാ(19), അബ്ദുറഹ്‌മാന്‍ ദൗദ് (21), സാഖറിയ യൂസഫ് അബ്ദുറഹ്‌മാന്‍(19), ഹാനദ് മുസ്തഫ മൂസ (19), ഗുളേദ് അലി ഒമാര്‍ (20) എന്നിവരാണ് പോലീസ് പിടിയിലായത്.