സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 165 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. 1,34,370 പേരാണ് ഇപ്പോള്‍ കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 1,33,750 പേരും, വീടുകളില്‍ 680 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 148 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും അതിനായി റാപ്പിസ്റ്റ് ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരം-2, കൊല്ലം,പാലക്കാട്,മലപ്പുറം, കാസര്‍കോട് 1 വീതമാണ് രോഗം സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.831 പഞ്ചായത്തുകളിൽ 934 കമ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. ഓൺലൈൻ കൗൺസിലിങ് പരിഗണനയിൽ. വീടുകളിലെയും, ഫ്ലാറ്റുകളിലെയും കക്കൂസ് മാലിന്യങ്ങൾ നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.ഭക്ഷ്യധാന്യ കിറ്റും,പലവജ്ഞന കിറ്റ് ആവശ്യമില്ലാത്തവർ അക്കാര്യം അറിയിക്കണം. സാധനങ്ങൾ ഓൺ ലൈൻ ആയി വീടുകളിൽ എത്തിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Loading...

സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്ന് കൊച്ചിയിലെ കൊറോണബാധിതന്റെ മരണത്തെ കുറിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. പത്രവിതരണം അവശ്യസര്‍വീസ് ആണെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.