ആറ് കാമുകിമാരും ഒരേസമയം ഗര്‍ഭിണിയായി, സന്തോഷം പങ്കുവെച്ച് യുവാവ്

ഒരേ സമയം തന്റെ ആറ് കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഒരു യുവാവ്. ഒരു നൈജീരിയന്‍ യുവാവാണ് താരം. ഏവരെയും അമ്പരപ്പിക്കുന്ന കഥാണ് ഇവരുടെത്.യുവാവിന്റെ ആറ് കാമുകിമാരും ഒരേ സമയം ഗര്‍ഭിണിയായിരിക്കുകയാണ് .തനിക്ക് ആറ് കാമുകിമാരില്‍ നിന്നായി കുഞ്ഞുങ്ങള്‍ ജനിക്കാന്‍ പോവുകയാണെന്നാണ് നൈജീരിയന്‍ യുവാവ് ആയ പ്രെറ്റി മൈക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. നൈജീരിയയിലെ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിനാണ് യുവാവ് ഗര്‍ഭിണിമാരായ 6 കാമുകിമാര്‍ക്കൊപ്പംപ്രത്യക്ഷപ്പെട്ടത്.

ഇതോടെ സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. യുവതികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മൈക്ക് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്.ആറ് പേരും ഒരേസമയമാണ് ഗര്‍ഭിണിമാരായത്. ഒരേസമയം തന്നെ യുവതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നാണ് യുവാവ് പറയുന്നത്. യുവതികള്‍ തമ്മില്‍ നല്ല സ്വരച്ചേര്‍ച്ചയാണെന്നും ഏവരും കുഞ്ഞുങ്ങള്‍ക്കാഇയ് കാത്തിരിക്കുന്നുവെന്നും യുവാവ് പറയുന്നു. ഏതായാലും ചര്‍ച്ചയായതോടെ ഇവരുടെ കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഏവരും.

Loading...