അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഭിക്ഷ യാചിച്ച് ആറു വയസുകാരി

അമിത മദ്യപാനത്തെ തുടര്‍ന്ന് രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണത്തിനായി കര്‍ണാടക കോപ്പലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭിക്ഷ യാചിച്ച് ഭാഗ്യശ്രീ എന്ന ആറു വയസുകാരി.മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയാണ് ഭാഗ്യശ്രീ അമ്മയ്ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുക്കുന്നത്. തനിക്ക് അച്ഛന്‍ ഇല്ലെന്നും അമ്മ സുഖമായിരിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും ഭാഗ്യശ്രീ പറയുന്നു. ആശുപത്രി പരിസരത്താണ് കുട്ടി കഴിഞ്ഞ ഒരാഴ്ചയോളം ഭിക്ഷ യാചിച്ചിരുന്നത്.

കുട്ടി ഭിക്ഷ യാചിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരം ആറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വനിത ശിശു ക്ഷേമ വകുപ്പിനോട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. കുട്ടിക്ക് വിദ്യാഭ്യാസവും അമ്മ ദുര്‍ഗമ്മയുടെ ചികിത്സാ ചിലവും വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.