ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്; ഒരു മാസത്തിനിടെ നിയമോപദേശത്തിന് മാത്രം സര്‍ക്കാരിന് ചെലവായത് 60 ലക്ഷം

ന്യൂഡല്‍ഹി. ഗവര്‍ണറും സര്‍ക്കാരും തര്‍ക്കം രൂക്ഷമാകുന്നതിനിടെ വിവിധ നിയമ ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു മാസം മാത്രം ചെലവഴിച്ചത് 60 ലക്ഷത്തില്‍ അധികം രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്ന് പോകുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുന പരിശോധന ഹര്‍ജി കൊടുക്കുവാന്‍ ബന്ധപ്പെട്ട നിയമോപദേശത്തിന് മുന്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 15 ലക്ഷം രൂപ.

സംസ്ഥാന എജി കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്‍ മനോജ്, ടിബി ഹൂദ് എന്നിവരാണ് ഡല്‍ഹിയില്‍ ഇത് സംബന്ധിച്ച് കെകെ വേണു ഗോപാലുമായി ചര്‍ച്ച നടത്തിയത്. ഓക്ടോബര്‍ 29,30 തീയതികളിലായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചകളില്‍ നല്‍കിയ വാക്കാലുള്ള നിയമോപദേശത്തിനാണ് 15 ലക്ഷം നല്‍കുന്നതെന്നാണ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയ രേഖയില്‍ പറയുന്നത്.

Loading...

തുക കെകെ വേണു ഗോപാലിന് നല്‍കുവാന്‍ എജിയെ ചുമതലപ്പെടുത്തിയാണ് നിയമസെക്രട്ടറി ഇത് സംബന്ധിച്ച രേഖ പുറത്തിറക്കിയത്. നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ തുടര്‍ നടപടി സ്വീകരിക്കാത്ത ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നിയമോപദേശം നല്‍കിയ വകയില്‍ ഫാലി എസ് നിമാന് മത്രം നല്‍കിയത് 30 ലക്ഷം രൂപയാണ്. നിമാന്റെ ജൂനിയറിന് 9 ലക്ഷവും സഫീര്‍ അഹമ്മദിന് 4 ലക്ഷവും നരിമാന്റെ ക്ലര്‍ക്കന് സര്‍ക്കാര്‍ നല്‍കിയത് 3 ലക്ഷവുമാണ്.