60കാരിക്ക്‌ 22കാരനോട് അഗാധമായ പ്രണയം, വിവാഹം ചെയ്യണമെന്ന് കമിതാക്കളുടെ അവശ്യം, ഒടുവിൽ സംഭവിച്ചത്

പ്രണയത്തിനു കണ്ണും കാതും ഇല്ല എന്ന് പറയുന്നത് സത്യമാണ്. അത്തരത്തിൽ പല സംഭവങ്ങളും നമ്മുടെ കൺമുന്നിൽ തന്നെ കണ്ടിട്ടുണ്ട്. ഇപ്പൊൾ ഉത്തർപ്രദേശിൽ നിന്നും ഉള്ള ഒരു വാർത്തയാണ് ഏവരെയും അമ്പരപ്പിച്ച് ഇരിക്കുന്നത്. അറുപത് വയസുള്ള സ്ത്രീക്ക് ഇരുപത്തി രണ്ട് വയസുള്ള യുവാവും ആയി പ്രണയത്തിൽ ആയിരിക്കുക ആണ്. ഏഴ് മക്കളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയും ആണ് സ്ത്രീ.

ഉത്തർപ്രദേശിലെ പ്രകാശ് നഗറിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അതേസമയം സ്ത്രീയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിൽ എത്തി യുവാവിന് എതിരെ പരാതി നൽകാൻ എത്തിയതോടെ ആണ് സംഭവം പുറം ലോകം അറിയുന്നത്. ഈ സമയം യുവാവും കുടുംബസമേതം പൊലീസ് സ്റ്റേഷനിൽ എത്തി ഇരുന്നു.

Loading...

പോലീസ് സ്റ്റേഷനിൽ വെച്ച് ഇരു കൂട്ടരം തമ്മിൽ ഏറ്റുമുട്ടി. അവിടെ വച്ച് 60 കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാൻ താൽപര്യപ്പെടുന്നു എന്ന് പൊലീസിനെ അറിയിച്ചു. എന്നാല് രണ്ടു പേരുടെയും വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തു. ഈ ബന്ധം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഇരു കുടുംബവും നിലപാട് എടുത്തു.

മാത്രമല്ല പോലീസ് ഉദ്യോഗസ്ഥരും കമിതകളോട് നിങ്ങളുടെ മനസ്സ് മാറ്റണം എന്ന് ആവശ്യപ്പെട്ടു. എന്നാല് അത് ഉൾക്കൊള്ളാൻ വകവെക്കാനോ കമിതാക്കൾ തയ്യാറായില്ല. ഇതോടെ പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നു എന്ന് പറഞ്ഞ് 22 കരനെത്തിരെ പോലീസ് കേസ് എടുത്തു.

അതേസമയം മറ്റൊരു സംഭവത്തിൽ കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ നീക്കവുമായി യുവതിയുടെ വീട്ടുകാര്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം തടയാനായി കളിച്ച നാടകം മജിസ്‌ട്രേറ്റ് പൊളിച്ചടുക്കി. പെരിന്തല്‍മണ്ണയിലുള്ള ബി ഡി എസ് വിദ്യാര്‍ത്ഥിനിയെയാണ് വീട്ടുകാര്‍ മാനസിക രോഗി ആക്കി മാറ്റാന്‍ നാടകീയമായ സംഭവങ്ങളാണ് നടത്തിയത്. ആലപ്പുഴയിലാണ് സംഭവം ഉണ്ടായത്.

ആലപ്പുഴ സ്വദേശികളായ കമിതാക്കളുടെ പ്രണയ വിവാഹമാണ് വീട്ടുകാര്‍ നാടകീയമായി അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന് കാട്ടി വീട്ടുകാര്‍ സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ച് ചികിത്സ നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവെന്നും ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൗണ്‍സിലിംഗ് ഡോക്ടറേറ്റുള്ള ഒരാളാണ് യുവതിക്ക് മനോരോഗമ ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇയാള്‍ ഡോക്ടറോ സൈക്യാട്രിസ്റ്റോ അല്ല. ഈ സാഹചര്യത്തില്‍ യുവതിക്ക് മനോരോഗം ഉണ്ടെന്ന് എങ്ങനെ വിലയിരുത്തിയെന്ന് കോടതി ചോദിച്ചു. യുവതിക്ക് നല്ല ബുദ്ധിയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സമചിത്തതയും ഉണ്ടെനന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും വ്യക്തമാക്കി.

ബിരുദാനന്തര ബിരുദവും ബി എഡുമുള്ള യുവതി അദ്ധ്യാപക യോഗ്യതാ പരീക്ഷ ഉള്‍പ്പെടെ പാസായിട്ടുള്ളതാണ്. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുള്ള ഇവരെക്കുറിച്ച് നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ എതിര്‍പ്പ് മറികടന്ന് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുന്നതിനിടെയാണ് യുവതി കാമുകനൊപ്പം പോയത്. പിന്നീട് ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

ബന്ധുക്കള്‍ കല്യാണം അസാധുവാക്കാനാണ് കോടതിയില്‍ പരാതി നല്‍കിയത്. വിവാഹം റദ്ദാക്കണമെങ്കില്‍ ഭാര്യയോ ഭര്‍ത്താവോ പരാതി നല്‍കണം. പുറമേ നിന്നുള്ളവര്‍ക്ക് ഇതില്‍ ഇടപെടാനാവില്ല. യുവതിക്കെതിരെ പൊലീസിന്റെ റിപ്പോര്‍ട്ടില്ല. ഇക്കാരണങ്ങളാല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും കേസ് നിയമ നടപടികളുടെ ദുരുപയോഗവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.