ലോക്ക്ഡൗണ്‍ ലംഘനത്തിന് യാതൊരു കുറവുമില്ല, എറണാകുളത്ത് മാത്രം അറസ്റ്റിലായത് 62 പേര്‍

കൊച്ചി; ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാണെങ്കിലും അത് ലംഘിക്കുന്നവരുടെ എണ്ണത്തിന് യാതൊരു കുറവും ഇല്ലെന്ന വാര്‍ത്തയാണ് എറണാകുളത്ത് നിന്നും പുറത്ത് എത്തുന്നത്. നിയമ ലംഘനത്തിന് ജില്ലയില്‍ 50 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്തു. 28 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് 69 പേര്‍ക്ക് എതിരെയാണ്.

കൂടാതെ സിറ്റിയില്‍ 29 കേസുകളിലായി 41 പേരെയാണ് അറസ്റ്റ് ചെയ്തത്,, മാസ്‌ക് ധരിക്കാത്തതിന് 64 പേര്‍ക്കെതിരെ കേസെടുത്തു. 18 വാഹനങ്ങള്‍ പിടികൂടി,, റൂറല്‍ ജില്ലയില്‍ 21 കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു,, മസ്‌ക് ധരിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തു. റൂറലില്‍ ഇതുവരെ 11,412 കേസുകളിലായി 10,370 പേരെ അറസ്റ്റ് ചെയ്തു. 6,178 വാഹനങ്ങള്‍ പിടികൂടി.

Loading...