മൂന്നാം ക്ലാസ് മുതല്‍ പീഡനം, 15-ാം വയസില്‍ പെണ്‍കുട്ടി ഗര്‍ഭിണി, പ്രതിയെ കണ്ട് വീട്ടുകാരും ഞെട്ടി

ചെറുതോണി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പില്‍ ജോര്‍ജ്ജിനെയാണ് കഞ്ഞിക്കുഴി പൊലിസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വയറു വേദന അനുഭവപ്പെട്ടതോടെ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണി ആണെന്ന വിവരം മാതാപിതാക്കള്‍ പോലും അറിയുന്നത്. ഇതോടെയാണ് പീഡന വിവരവും പുറത്ത് വരുന്നത്.

തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തൊടുപുഴ വനിത ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. കഞ്ഞിക്കുഴി സി. ഐ മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. മൂന്നാം ക്ലാസ്സ് മുതല്‍ ജോര്‍ജ്ജ് പെണ്‍കുട്ടിയെ പിഡീപ്പിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.. വിവാഹിതരായ രണ്ട് മക്കളുടെ പിതാവാണ് ജോര്‍ജ്ജ്. ഭാര്യ നേരത്തെ മരണമടഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം

Loading...