കോവിഡ്: സൗദിയില്‍ ഇതുവരെ മരിച്ചത്​ 6300 പേര്‍

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഇതുവരെ മരിച്ചവരുടെ എണ്ണം 6300 ആയി. ചൊവ്വാഴ്​ച അഞ്ചുപേരാണ്​ മരിച്ചത്​. 147 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ​151 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364096 ഉം രോഗമുക്തരുടെ എണ്ണം 355857 ഉം ആയി.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1939 പേരില്‍ 310 പേരുടെ നില ഗുരുതരമാണ്​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു​.

Loading...

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 48, കിഴക്കന്‍ പ്രവിശ്യ 33, മക്ക 31, അസീര്‍ 12, വടക്കന്‍ അതിര്‍ത്തി മേഖല 5, നജ്​റാന്‍ 5, ഖസീം 5, തബൂക്ക്​ 3, മദീന 3, ജീസാന്‍ 1, ഹാഇല്‍ 1.