വിവാഹത്തിന് ശേഷം മൂന്നാം നാള്‍ വരന് കൊവിഡ് ;വധു ഉള്‍പ്പെടെ അറുപതോളം പേര്‍ ക്വാറന്റീനില്‍

മുംബൈ: വിവാഹത്തിന് ശേഷം മൂന്നാം നാള്‍ വരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വധു ഉള്‍പ്പെട 63 പേര്‍ ക്വാറന്റീനില്‍ പോയി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം നടന്നത്.22 വയസ്സുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വധുവും കല്ല്യാണത്തില്‍ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റീനില്‍ പോവുകയായിരുന്നു. അധികൃതരാണ് ഇവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. ഇയാള്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.

ജവഹര്‍ തഹസില്‍ദാര്‍ ഷിന്‍ഡെ അറിയിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഇയാള്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. വിവാഹശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത വധു ഉള്‍പ്പെടെയുള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

Loading...