എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; ഒറ്റപ്പാലത്ത് എഴുപത്തിരണ്ടുകാരന് 65 വർഷം തടവ്

പാലക്കാട്: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ വയോധികന് 65 വർഷം കഠിന തടവ്. ഒറ്റപ്പാലത്താണ് പ്രതിയായ എഴുപത്തിരണ്ടു വയസ്സുകാരന് തടവു ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. മുളത്തൂർ സ്വദേശിയായ അപ്പുവിനെയാണ് അതിവേ​ഗ കോടതി ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. കേസ് പരി​ഗണിച്ച പട്ടാമ്പി അതിവേ​ഗ കോടതി ജഡ്ജി സതീശ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി അടയ്ക്കുന്ന പിഴസഖ്യ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. വിവിധ വകുപ്പുകളിലായാണ് 65 വർഷം തടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പ്രതിക്ക് ഇരുപത് കൊല്ലം ജയിലിൽ കിടന്നാൽ മതിയാവും.