നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

മുംബൈ: നായയെ മാസങ്ങളോളം പ്രകൃതി വരുദ്ധ പീഡനത്തിന് ഇരയാക്കിയ വൃദ്ധന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലാണ് സംഭവം. മാസങ്ങളോളമാണ് നായയെ ഇയാള്‍ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി സഹായത്തോടെയായിരുന്നു അറസ്റ്റ്. നാടിനെ നടുക്കിയ ഈ സംഭവം നടന്നത് പുനെ ജില്ലയിലാണ്. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിംഗ് ഏരിയയിലാണ് നായയെ 65കാരന്‍ പീഡനത്തിന് ഇരയാക്കിയത്. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ മുതല്‍ 65കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുകയുണ്ടായി. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറഞ്ഞു.സംഭവദിവസം പ്രതി നായയുടെ അരികിലേക്ക് പോയി. നായയെ എടുത്ത് പാര്‍ക്കിങ് ഏരിയയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോകുന്നത് വീഡിയോയില്‍ വ്യക്തമാണെന്നും സന്നദ്ധ സംഘടന പറയുകയുണ്ടായി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.

Loading...