കൂടത്തായി കൂട്ടക്കൊല; ആറാമത്തെ കേസിലും കുറ്റപത്രം സമര്‍പ്പിച്ചു

വടകര: പ്രമാദമായ കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ ആറാമത്തെ കുറ്റപത്രവും അന്വേഷണസംഘം സമര്‍പ്പിച്ചു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി ആദ്യം കൊലപ്പെടുത്തിയത്.തമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റു കേസിലെല്ലാം ജോളിക്കൊപ്പം കൂട്ടുപ്രതികളും ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ജോളി മാത്രമാണ് പ്രതി.

1061 പേജുള്ളതാണ് കുറ്റപത്രം. 79 രേഖകളുമുണ്ട്. കേരളം ഞെട്ടിയ കൊലപാതക പരമ്പരയില്‍ ജോളി കൊലപാതം ആരംഭിച്ചത് അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22-ന് കൊല്ലപ്പെട്ട അന്നമ്മ തോമസ്. വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവെച്ച് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് നല്‍കുകയായിരുന്നുവെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

Loading...

റോയിയുമായുള്ള വിവാഹ സമയത്ത് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളം പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നു. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദ ധാരിയാണെന്നായിരുന്നു എല്ലാവരേയു0 വിശ്വസിപ്പിച്ചിരുന്നത്. കല്ല്യാണത്തിന് ശേഷം അന്നമ്മ ജോളിയോട് ജോലിക്ക് പോകാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. ഇത് ശല്യമായി തോന്നിയതോടെയാണ് അന്നമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ, അന്നമ്മ മരിച്ചാല്‍ മാത്രമേ വീടിന്റെ നിയന്ത്രണം തനിക്ക് ലഭിക്കൂ എന്ന കണക്കുകൂട്ടലും കൊല്ലാനുള്ള കാരണമായി. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കില്‍ അന്നമ്മ തോമസ് കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതി. പേരാമ്പ്ര സി ഐ, കെ കെ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്നമ്മകേസിലും കുറ്റപത്രം സമര്‍പ്പിച്ചതോടെ കൊലപാതക പരമ്പരയിലെ ആറെണ്ണത്തിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനായി.

മുഖ്യപ്രതി ജോളി സൈക്കോയല്ല, മറിച്ച് ബുദ്ധിമതിയായ കൊലയാളിയാണെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ വ്യക്തമാക്കിരുന്നു. കുടുംബത്തിലെ ആറ് പേരുടെ മരണ കാരണം അന്വേഷിച്ച് തുടങ്ങിയപ്പോള്‍ സംശയം തന്നിലേക്ക് നീളുന്നത് തടയാന്‍ ജോളി നടത്തിയത് വന്‍ നാടകം.ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം