ആറാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം; ആശാവര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

കൊച്ചി. ആറാം ക്ലാസുകാരിക്ക് ആശാവര്‍ക്കര്‍ കൂടിയായ രണ്ടാനമ്മയുടെ ക്രൂര പീഡനം. ചിറ്റാട്ടുകര സ്വദേശിയായ രമ്യയാണ് ആറാം ക്ലാസുകാരിയായ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയെക്കൊണ്ട് മലം തീറ്റിക്കുകയും മൂത്രം കുടുപ്പിക്കുകയും ചെയ്തു രമ്യ.

സ്‌കൂളില്‍ കുട്ടി വിവരം പറഞ്ഞതോടെ രണ്ട് ദിവസം മുമ്പ് ചിറ്റാട്ടുകര പോലീസ് രമ്യയെ അറസ്റ്റ് ചെയ്തു. കുട്ടിയെ നിരന്തരം മാനസികമായിം ശാരീരികമായും പീഡിപ്പിച്ച് വരുകയായിരുന്നു രമ്യ. വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, വിസര്‍ജ്യം കഴിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് അടിക്കുക തുടങ്ങിയ ക്രൂര പീഡനമാണ് കുട്ടിക്ക് നേരെയുണ്ടായത്.

Loading...

പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്ത് പറയുവാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. കുട്ടിക്ക് ഒരു ചേച്ചിയുണ്ട്. കുട്ടിയുടെ ചേച്ചിക്ക് നേരെയും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം. ഇരുവരുടെയും മൊഴി ചൈല്‍ഡ് ലൈന്‍ എടുക്കും.

അച്ഛന്‍ മദ്യപാനിയായതിനാലും രമ്യയുമായുള്ള ബന്ധവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കോളം എന്ന് പറഞ്ഞാണ് കുട്ടികളെ പിതാവ് കൂടെ നിര്‍ത്തിയത്. രമ്യ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്.