കൊവിഡ് ആശ്വാസധനത്തിനായി മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്നു;70 കാരി കുഴഞ്ഞുവീണ് മരിച്ചു

ഇസ്ലാമാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പണം സ്വീകരിക്കാന്‍ വരിയില്‍ കാത്തു നിന്ന് തളര്‍ന്ന 70 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കൊവിഡ് വൈറസിന്റെ എയ്ഡ് സ്‌ക്കീമിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന പണം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ വരിയില്‍ കാത്തുനിന്നത്. അഞ്ചു മണിക്കൂറോളമാണ് ഇവര്‍ വരിയില്‍ കാത്തുനിന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്.

സസര്‍ഗോധ നഗരത്തിലെ നാഷണല്‍ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറ്റി ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്. സാഹിബ് ബിബി എന്ന എഴുത്തുകാരിയാണ് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് മരിച്ചത്. പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വാങ്ങുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ വരിയില്‍ കാത്തുനിന്നത്. എഹ്‌സാസ് കഫാലത്ത് പരിപാടിയിലൂടെ 12,000 രൂപ എന്‍ഡിആര്‍എ നല്‍കുന്നുണ്ട്.

Loading...

കുഴഞ്ഞുവീണപ്പോള്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ആശ്വാസധനം വിതരണം ചെയ്യുമ്പോള്‍ പ്രായമായവര്‍ക്ക് ഇരിക്കുന്നതിനുള്ള എന്തെങ്കിലും സൗകര്യം ഒരുക്കണമായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിനെതിരെ തന്നെ പ്രതിഷേധവുമായി മരണപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.