71000 യുവാക്കള്‍ കൂടി സര്‍ക്കാര്‍ ജോലിയിലേക്ക്; നിയമന ഉത്തരവ് നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി. രാജ്യത്തെ 10 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71056 പേര്‍ക്ക് കേന്ദ്രം നിയമന ഉത്തരവു നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലായി രാജ്യത്ത് 45 ഇടങ്ങളിലാണ് ഇന്ന് റോസ്ഗാര്‍ മേള നടന്നത്.

ഇതിനുമുന്‍പ് ഒക്ടോബര്‍ 22നാണ് മെഗാ തൊഴില്‍മേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അന്ന് 75000 പേര്‍ക്ക് നിയമന ഉത്തരവു നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം പരിപാടികള്‍ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളുടെ ഇരട്ട ഗുണം എന്നും അദ്ദേഹം വ്യക്തമാക്കി.

Loading...