താണ്ഡവമാടി ഉംപുന്‍, ജീവന്‍ പൊലിഞ്ഞത് 72 പേര്‍ക്ക്

ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതയ്ക്കുകയാണ്. കൊല്‍ക്കത്ത, ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയാണ്. ചുഴലിക്കാറ്റില്‍ ഇതുവരെ 72 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ബംഗാളിലെ ഉത്തര, ദക്ഷിണ 24 പര്‍ഗാനസ് ജില്ലകളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്ന് വീണു. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തിനടിയിലായി. കെട്ടിടങ്ങള്‍ തകര്‍വന്ന് വീണു. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി. ഗതാഗതം നിലച്ചു.

അതേസമയം ഒഡീഷയുടെ തീരമേഖലകളിലും വന്‍ നാശമാണ് ഉണ്ടായിരിക്കുന്നത്. ബംഗ്ലദേശില്‍ മാത്രം ഇതുവരെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 3040 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

Loading...