ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഇടിമിന്നലേറ്റ് മരിച്ചവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും ഇടിമിന്നലില്‍ പരിക്കേറ്റവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് ആകെ 75 പേരാണ് ഇതുവരെ ഇടിമിന്നലേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് അപകടം നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം ചെയ്ത് നല്‍കാന്‍ അദ്ദേഹം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...

രാജസ്ഥാനിലെ വിവിധ ജില്ലകളിലായി കുട്ടികള്‍ ഉള്‍പ്പെടെ 18 പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയ്പൂരിലെ അമേര്‍ കോട്ടയില്‍ അവധി ആഘോഷിക്കാനെത്തിയ 11 പേരാണ് മരിച്ചത്. വാച്ച് ടവറിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു അപകടം.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മദ്ധ്യപ്രദേശിലും ഇടിമിന്നലേറ്റ് നിരവധി പേരാണ് മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശകത്മായ മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ മേഖവിസ്‌ഫോടനം ഉണ്ടായി.