8 ജി.ബിയുമായി റിയല്‍മി 2 പ്രോ കമ്പനി യുടെ പുതിയ മോഡല്‍

8 ജി.ബിയുമായി റിയല്‍മി 2 പ്രോ കമ്പനി യുടെ പുതിയ മോഡല്‍ വരുന്നു. പ്രോയില്‍ നിന്നും വ്യത്യസ്തമായി റാം ശേഷിയും കാമറ കരുത്തും മറ്റ് സവിശേഷതകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 8 ജി.ബിയാണ് പുതിയ മോഡലിന്‍റെ റാം കരുത്ത്. കൂടാതെ വാട്ടര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഡിസ്പ്ലേ നോച്ചും ഫോണിനെ വ്യത്യസ്തമാക്കുന്നുണ്ട്. പിന്‍ വശത്ത് ഇരട്ട കാമറയാണുള്ളത്. 4കെ വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുള്ളതാണ് ഈ കാമറ. മുന്നിലുള്ളത് 16 മെഗാപിക്സലിന്‍റെ സെല്‍ഫി കാമറയാണ്. നിരവധി സവിശേഷതകളുള്ള കാമറയാണ് മുന്നിലുള്ളത്. 3,500 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. ശ്രേണിയിലെ മറ്റു മോഡലുകളിലെന്ന പോലെ സെന്‍സര്‍ സംവിധാനങ്ങളും കണക്ടീവിറ്റി സംവിധാനങ്ങളും ഈ മോഡലിലുമുണ്ട്.സ്നാപ്ഡ്രാഗണ്‍ എസ്.ഓ.സി പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്ന മറ്റൊരു ഘടകം. പോളി കാര്‍ബണേറ്റ് റേസിന്‍ ഡ്യുഡ്രോപ്പ് കവറാണ് ഫോണിന്‍റെ പിന്നിലുള്ളത്. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ മുന്നിലാണ്. ഇരട്ട കാമറ ഹൊറിസോണ്ടലായാണ് ഘടിപ്പിച്ചിട്ടുള്ളത്.ഇരട്ട സിം മോഡലായ റിയല്‍മി പ്രോ 2 ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓ.എസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലേ 1080×2340 പിക്സല്‍ റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 90.8 ശതമാനമാണ് സ്ക്രീന്‍ ടു ബോഡി റേഷ്യോ. 4ജി.ബി, 6ജി.ബി, 8ജി.ബി റാം കരുത്തുള്ള മോഡലുകള്‍ ലഭ്യമാണ്. ആവശ്യകത അനുസരിച്ച്‌ തിരഞ്ഞെടുക്കാം. ഇന്‍റേണല്‍ മെമ്മറി കരുത്ത് 64, 128, 256 ജി.ബി എന്നിങ്ങനെയാണ്.

Top