ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം, എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

അഹമ്മദാബാദ്; ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. 8 കോവിഡ് രോഗികള്‍ മരിച്ചു. അഹമ്മദാബാദ് നവരംഗപുരയിലെ ശ്രേയ കോവിഡ് ആശുപതിയിലാണ് തീപിടിത്തം ഉണ്ടായത്. അതേ സമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോര്‍ഡ് വര്‍ധനവ്. 24 മണിക്കൂറിനുളില്‍ 904 പേര്‍ മരിച്ചു. 56282 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് കോവിഡ് രോഗികളെ ചികില്‍സിക്കുന്ന സ്വകാര്യ ആശുപത്രിയ്ക്ക് തീപിടിച്ചത്.

അഹമബദാബാദിലെ നവരംഗപുരയില്‍ സ്ഥിതി ചെയുന്ന ശ്രേയ ആശുപത്രിയില്‍ തീപിടിത്തം ഉണ്ടാകുമ്പോള്‍ 50ലേറെ രോഗികള്‍ ഉണ്ടായിരുന്നു. ഇതില്‍ അഞ്ചു പുരുഷന്മാരും 3 സ്ത്രീകളുമടക്കം 8 പേര്‍ തീപിടിത്തത്തില്‍ മരിച്ചു. നാല്പതിലേറെ പേരെ രക്ഷിച്ചു. രക്ഷപെട്ട എല്ലാവരെയും സമീപത്തെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയത്രണം വിധേയമാക്കിയത്. അപകടത്തെക്കുറിച്ചു അന്വഷിക്കാന്‍ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേത്രത്വത്തില്‍ ഉന്നത തല സംഘത്തെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

Loading...

മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി റിലീഫ് ഫണ്ടില്‍ നിന്നും നല്‍കും. പ്രധാനമന്ത്രി അപകടത്തില്‍ അനുശോചിച്ചു. അതേ സമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 56282 ആയി. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1964537 ആയി ഉയര്‍ന്നു. ആദ്യമായി ഒറ്റ ദിവസത്തിനുള്ളില്‍ 904 പേര്‍ കോവിഡ് മൂലം മരിച്ചു. മരണ സംഖ്യ 40699 ലെത്തി. പത്തിമൂന്നേകാല്‍ ലക്ഷം പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്. ആറു ലക്ഷത്തോളം പേര്‍ ചികിത്സയില്‍ തുടരുന്നു.