നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടലില്‍ മരിച്ചനിലയില്‍

നേപ്പാളില്‍ വിനോദയാത്രക്ക് പോയ എട്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദാമനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ഹീറ്റര്‍ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമായതെന്ന് പ്രാഥമിക വിവരം. പതിനഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പതിനഞ്ചംഗ മലയാളി സംഘമാണ് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് മാനെജര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ഒമ്ബതരയ്ക്കാണ് ഇവരെത്തിയത്. നാലു മുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. അതില്‍ എട്ടു പേര്‍ ഒരുമുറിയില്‍ തങ്ങുകയായിരുന്നു. മുറിയുടെ ജനാലുകളും വാതികളും പൂട്ടിയ നിലയിലായിരുന്നു. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്ന് പോലീസ് വ്യക്തമാക്കി. രാവിലെയും മുറി തുറക്കാത്തതിലാണ് കൂടെയെത്തിയവരും റിസോര്‍ട്ട് ജീവനക്കാരും മുറിയുടെ വാതില്‍ തകര്‍ത്തത്. അബോധാവസ്ഥയിലായ ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..

Loading...

പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനബ് സൂര്യ (9), അബി നായര്‍ (7), ബെെഷ്ണബ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. എയര്‍ ലിഫ്റ്റ് ചെയ്ത് മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.