ഇത്രയും നല്ല ഭരണം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, പിണറായി പുകഴ്ത്തി 86 കാരി; വീഡിയോ വൈറല്‍

തിരുവനന്തപുരം :തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രോളുകളും പ്രമോഷന്‍ വീഡിയോകളും തകൃതിയായി ഷെയര്‍ ചെയ്യുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും അണികളും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു വീഡിയോ വൈറലാവുകയാണ് സമൂഹമാധ്യമങ്ങളില്‍. പിണറായി ഭരണത്തെക്കുറിച്ച് സംസാരിക്കുന്ന 86 കാരിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇടതുമുന്നണി ഭരണത്തില്‍ കൃത്യമായി പെന്‍ഷന്‍, ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്നാണ് 86കാരി വീഡിയോയില്‍ പറയുന്നത്.

പിണറായിയെ കുറ്റം പറയുന്നവനെ താന്‍ അടിക്കുമെന്നും, വോട്ട് അദ്ദേഹത്തിന് മാത്രമേ ചെയ്യൂവെന്നും വയോധിക വ്യക്തമാക്കുകയാണ്. വയോധികയുടെ വാക്കുകള്‍ ഇങ്ങനെയാണ് : ”പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. എനിക്ക് 86 വയസായി. ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ആ മനുഷ്യന്റെ കാല് കഴുകിയ വെള്ളം തന്നാല്‍ ഞാന്‍ കുടിക്കും. എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ. പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും.

Loading...

പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും. ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ്. അരിയും സാധനങ്ങളും. കോവിഡ് കാലത്ത് ഒരു മനുഷ്യനും ക്ഷീണമില്ല. ഇതുപോലെ കൊണ്ടു തിന്നിട്ട് അല്ലേ അവര്‍ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതി.’വയോധിക പറഞ്ഞുവെക്കുന്നു. നിരവധി പേരാണ് ഇപ്പോള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.