രാജ്ഭവനിലെ അതിഥിസത്കാരത്തിന് നാല് വര്‍ഷത്തിനിടെ ചെലവഴിച്ചത് 9 ലക്ഷം രൂപ

തിരുവനന്തപുരം. അതിഥിസത്കാരത്തിന് കേരള രാജ്ഭവന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ചിലവഴിച്ചത് 9 ലക്ഷം രൂപ. അതിഥി സത്കാരച്ചെലവില്‍ ഓരോ വര്‍ഷവും 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വര്‍ധിക്കുന്നുണ്ട്. അതിഥിസത്കാരത്തിന് രാജ്ഭവന്‍ പണം ചിലവഴിക്കുന്നത് ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നുമാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 896494 രൂപയാണ് സത്കാരത്തിനായി ചിലവഴിച്ചത്.

അതേസമയം ഗവര്‍ണറായി ആരീഫ് മുഹമ്മദ് ഖാന്‍ എത്തിയ ശേഷം വലിയതോതില്‍ ചിലവ് വര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാമ്പത്തിക വര്‍ഷം തീരാന്‍ നാല് മാസം കൂടി ബാക്കി നില്‍ക്കേ നവംബര്‍ ഒന്ന് വരെയുള്ള കണക്ക് പ്രകാരം 76374 രൂപ ഈ ഇനത്തില്‍ ചിലവഴിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ശക്തമായതിനാല് ഓഡിറ്റ് പോലും നടത്താത്ത കണക്കുകള്‍ പുറത്ത് വരുന്നത്.

Loading...

സാധാരണയായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്ഭവനില്‍ അറ്റ് ഹോം എന്ന പേരില്‍ ഗവര്‍ണര്‍ ഒരു വിരുന്ന് സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഇത് നടക്കാറില്ല. ഈ ചെലവ് സര്‍ക്കാരില്‍ നിന്നും പ്രത്യേകമായി എഴുതിവാങ്ങുകയാണ് രാജ്ഭവന്‍ ചെയ്യുന്നത്. എന്നാല്‍ അറ്റ് ഹോം നടക്കാത്ത പശ്ചാത്തലത്തില്‍ ഈ പണം ഗവര്‍ണര്‍ മറ്റ് കാര്യങ്ങള്‍ക്ക് സംഭാവന ചെയ്തിരുന്നു.