പെൻഷൻ വിതരണം: സഹകരണസംഘങ്ങൾക്ക് 90.4 കോടി നികുതിബാധ്യത

സർക്കാരിനൊപ്പംനിന്ന് ക്ഷേമപ്രവർത്തനം ഏറ്റെടുത്ത സഹകരണ സ്ഥാപനങ്ങൾ കടക്കെണിയിൽ.. പെൻഷൻ വിതരണമടക്കം സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതി നിർവഹണം ഏറ്റെടുത്ത സഹകരണ സംഘങ്ങൾക്ക് കോടികളുടെ നികുതിബാധ്യത. കെ.എസ്.ആർ.ടി.സി.-ക്ഷേമപെൻഷനുകളുടെ വിതരണം, നെല്ല് സംഭരണ പണം നൽകിയത് എന്നിവ കൊണ്ടുമാത്രം 90.4 കോടിരൂപ സഹകരണ സംഘങ്ങൾ നികുതി നൽകേണ്ടിവരും. നികുതിബാധ്യത സർക്കാർ ഏറ്റെടുത്തിട്ടില്ല. വർഷം 3000 കോടി രൂപയാണ് പ്രാഥമിക സഹകരണ ബാങ്കുകൾവഴി നൽകുന്ന ക്ഷേമപെൻഷൻ. മാസം 60 കോടി രൂപ വീതം കെ.എസ്.ആർ.ടി.സി. പെൻഷനും നൽകണം. സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന്റെ തുകയും സഹകരണ ബാങ്കുകളാണ് നൽകുന്നത്. ഒരു സീസണിൽ 800 കോടിയോളം രൂപയാണ് ഇങ്ങനെ നൽകുന്നത്.

4520 കോടിരൂപയിലധികം ഈ ഇനങ്ങളിൽ മാത്രം പ്രാഥമിക സഹകരണ ബാങ്കുകൾ പണമായി പിൻവലിക്കണം. ഇതിന് 90.4 കോടിരൂപയാണ് നികുതി..ഒരുകോടിയിലധികം പണമായി പിൻവലിക്കുമ്പോൾ രണ്ടുശതമാനം നികുതി നൽകണമെന്നാണ് പുതിയ വ്യവസ്ഥ. ഇതിൽ ബാങ്കുകൾക്ക് ഇളവുണ്ടെങ്കിലും സഹകരണ സംഘങ്ങൾക്ക് ഇളവില്ല. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (പ്രാഥമിക സഹകരണ ബാങ്കുകൾ) വഴിയാണ് ക്ഷേമപെൻഷൻ, കെ.എസ്.ആർ.ടി.സി. പെൻഷൻ എന്നിവ നൽകുന്നത്. പെൻഷൻതുക ഭൂരിഭാഗവും പണമായാണ് നൽകുന്നത്. അതിനായി പിൻവലിക്കുന്ന പണത്തിനും രണ്ടുശതമാനം നികുതി നൽകണം.സഹകരണ സംഘങ്ങളിൽ ഓരോ ദിവസത്തെ ഇടപാടിനും പണം പിൻവലിക്കേണ്ടി വരുന്നുണ്ട്. നഗരമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ശാഖയിൽ ശരാശരി 25 ലക്ഷംരൂപയുടെ പണമിടപാട് നടക്കുന്നതായാണ് കണക്കാക്കുന്നത്. 40 ശാഖകൾ വരെയുള്ള സഹകരണ ബാങ്കുകൾ കേരളത്തിലുണ്ട്.

Loading...

ഇവയ്‌ക്കെല്ലാം വർഷം കോടികളാണ് പണമായി പിൻവലിക്കേണ്ടി വരുന്നത്. അതിനെല്ലാം രണ്ടുശതമാനം നികുതി നൽകേണ്ടിവരും.ഇതിനുപുറമെയാണ് സർക്കാരിന്റെ ക്ഷേമപദ്ധതികൾ നിർവഹിക്കുന്നതിലൂടെയുള്ള നികുതിബാധ്യതയും. പെൻഷൻ നൽകാനുള്ള പണത്തിന്റെ നികുതി പെൻഷൻ കമ്പനി വഹിക്കണമെന്നാണ് സഹകാരികളുടെ ആവശ്യം. ഇക്കാര്യം കൺസോർഷ്യം മാനേജരെ അറിയിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിൽനിന്നാണ് തീരുമാനമുണ്ടാകേണ്ടതെന്നാണ് കൺസോർഷ്യം മാനേജരുടെ മറുപടി.

എന്നാൽ ക്ഷേമപെൻഷൻ വിതരണത്തിന് സർക്കാർ കമ്പനി രൂപവ്തകരിച്ചിട്ടുണ്ട്. കമ്പനിക്ക് പെൻഷൻ വിതരണം ചെയ്യാനുള്ള പണം വായ്പയായി നൽകുന്നത് സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ്. പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകുന്നതും സഹകരണ ബാങ്കുകളാണ്.മാത്രമല്ല transgender ക്കൾക്കായി പ്രതേക സഹകരണ സംഘം രൂപവത്ക്കരിക്കാനുള്ള തീരുമാനം ദേശിയ തലത്തിൽ കേരളത്തിലെ സഹകരണ സംഘങ്ങൾക്കുണ്ടാക്കിയ പ്രതിഛായ ചെറുതതല്ല..