വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ 900 കോടി രൂപ, ഞെട്ടി മാതാപിതാക്കൾ

ബിഹാറിലെ കട്ടിഹാറിൽ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ ബാങ്ക് ബാലൻസ് കണ്ട് ഞെട്ടി മാതാപിതാക്കൾ. ആയിരവും പതിനായിരവുമൊന്നുമല്ല, അക്കൗണ്ടിൽ ഉണ്ടായിരുന്നത് 900 കോടി രൂപ. സ്‌കൂൾ യൂണിഫോം വാങ്ങാൻ സർക്കാർ നൽകിയ പണം പിൻവലിക്കാനെത്തിയപ്പോഴാണ് കുട്ടികളുടെ മാതാപിതാക്കൾ അക്കൗണ്ടിൽ ഇത്രയധികം രൂപ എത്തിയതായി അറിയുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥികളായ ഗുരു ചന്ദ്ര ബിശ്വാസിന്റെയും ആശിഷ് കുമാറിന്റെയും അക്കൗണ്ടിലേക്കാണ് ഇത്ര വലിയ തുക എത്തിയത്. 906.2 കോടി രൂപയാണ് രണ്ടുപേരുടേയും അക്കൗണ്ടുകളിലായി എത്തിയത്. വിവരം ഉടൻ ബാങ്ക് അധികൃതരെ അറിയിക്കുകയും അധികൃതർ പണം പിൻവലിക്കൽ മരവിപ്പിക്കുകയും ചെയ്തു. ബിഹാർ ഗ്രാമീൺ ബാങ്കിലായിരുന്നു അക്കൗണ്ട്.

പണമയക്കുന്ന കമ്പ്യൂട്ടറിലെ തകരാറ് മൂലമാണ് പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും, തുക പിൻവലിക്കുന്നത് മരവിപ്പിച്ചെന്നും ബ്രാഞ്ച് മാനേജർ വ്യക്തമാക്കി. സംഭവത്തിൽ ജില്ല മജിസ്‌ട്രേറ്റ് ബാങ്ക് മാനേജരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബിഹാറിൽ രഞ്ജിദാസ് എന്ന അദ്ധ്യാപകന്റെ അക്കൗണ്ടിലേക്ക് സമാനമായ രീതിയിൽ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു. ഈ പണം ഇയാൾ പിൻവലിക്കുകയും ചെയ്തു. സർക്കാർ നൽകിയ പണമാണെന്ന് പറഞ്ഞ് തുക തിരികെ നൽകാനും തയ്യാറായില്ല. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
buy windows professional 2016

Loading...