Don't Miss News

മകള്‍ക്ക് ഗര്‍ഭപാത്രമില്ലാത്തതിനാല്‍ പേരക്കുട്ടിക്ക് ജന്മം നല്‍കി 55കാരിയായ മുത്തശ്ശി

ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത തന്റെ മകളുടെ കുഞ്ഞിന് ജന്മം നല്‍കി 55കാരിയായ എമ്മ മെല്‍സ്. വെയില്‍സിലാണ് സംഭവം. എമ്മയുടെ 31 വയസുകാരിയായ മകള്‍ ട്രെസി സ്മിത്ത് ഗര്‍ഭപാത്രമില്ലാതെയാണ് ജനിച്ചത്. മകളുടെയും ഭര്‍ത്താവ് ആദമിന്റെയും ആഗ്രഹമായിരുന്നു ഒരു കുഞ്ഞ് വേണമെന്നുള്ളത്.

ഒടുവില്‍ എമ്മയ്ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള ആരോഗ്യം ഉണ്ട് എന്ന് കണ്ടെത്തിയതോടെ ഐവിഎഫ് ചികിത്സ നടത്തി. ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. 15 വയസിന് ശേഷവും മകള്‍ക്ക് ആര്‍ത്തവം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ പ്രിയപ്പെട്ട മകള്‍ക്ക് ഗര്‍ഭപാത്രം ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം അവള്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു.
ഈ രോഗമുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. അതേസമയം ജനനേന്ദ്രിയം സ്വാഭാവികമായ രീതിയിലായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് തനിക്കെന്ന് തിരിച്ചറിഞ്ഞതോടെ ട്രെസി തകര്‍ന്നു പോയി.

എന്നാല്‍ അപ്പോള്‍ എമ്മ പേരക്കുട്ടിക്ക് താന്‍ ജന്മം നല്‍കാം എന്ന് മകള്‍ക്ക് വാഗ്ദാനം നല്‍കി. അതാണ് വര്‍ഷങ്ങള്‍ക്കിപ്പുറം എമ്മ നടത്തിക്കൊടുത്തിരിക്കുന്നത്. 2016 ലായിരുന്നു ട്രെസിയുടെയും ആദത്തിന്റെയും വിവാഹം. ഡെയ്ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related posts

മുഹമദ്ദ് നബിയേക്കുറിച്ചുള്ള ചിത്രത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം പുകയുന്നു. ചിത്രത്തിന്റെ സംഗീതം എ.ആർ റഹ്മാൻ.

subeditor

കുട്ടികൾക്കെല്ലാം പേടിയാണ്; കൃഷ്ണദാസ് കേരളത്തിലുള്ളിടത്തോളം കാലം അവര്‍ക്ക് മൊഴി കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

subeditor5

കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം: വി.എസ്. എന്തുകൊണ്ട് മൗനം പാലിക്കുന്നു: ചെന്നിത്തല

subeditor

രോഹിത് വെമുലയുടെ ആത്മഹത്യ; പ്രതിഷേധം ആളിക്കത്തുന്നു, പ്രതിഷേധത്തിന് ഊര്‍ജ്ജം പകര്‍ന്ന് രാഹുല്‍ ഗാന്ധി കലാലയത്തിലെത്തി

subeditor

കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢന കേസ്; കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം

pravasishabdam online sub editor

ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, രാജ്യത്തെ എല്ലാ മേഖലയിലും ഒന്നാമതാക്കും… ആദ്യപ്രസംഗത്തില്‍ ട്രംപ്

Sebastian Antony

കടയില്‍ കയറി സ്വര്‍ണ്ണവും പണവും കവര്‍ന്നു..സ്വന്തം ഫോണ്‍ മറന്നുവച്ചു.. ഒടുവില്‍ സംഭവിച്ചതിങ്ങനെ

main desk

‘എന്റെ കട’ നടത്തിയ സിസില്‍ ബിജെപി ദേശീയ- സംസ്ഥാന നേതാക്കളുടെ ബിനാമി കമ്പനി ; തലസ്ഥാന ജില്ലയിലെ മൊത്ത വിതരണക്കാരില്‍ നിന്ന് മാത്രം ഈ കമ്പനി തട്ടിയെടുത്തത് 10 കോടി രൂപ

ബലിച്ചോറ് മടുത്തു, ബിരിയാണിയാണേല്‍ വരാമെന്ന് ബലിക്കാക്ക’ എഴുത്തുകാരനെതിരെ ആക്രമണം

pravasishabdam online sub editor

സിറിയയിൽ ഇരുന്ന് ഇന്ത്യക്കെതിരേ യുദ്ധ പ്രഖ്യാപനം നടത്തിയിരുന്ന മലയാളി ഭീകരൻ അബു താഹിർ കൊലപ്പെട്ടു

subeditor

ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ തൊഴില്‍മന്ത്രി

subeditor

ഹെലികോപ്ടറില്‍നിന്ന് തടാകത്തില്‍ ചാടിയ ഒരു നടന്റെ മൃതദേഹം കിട്ടി

subeditor