കേരളത്തില്‍ നടക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് അജണ്ട;എ.എ.റഹീം

ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ എസ് എസ് അജണ്ടയാണ് ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിൽ നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കോൺഗ്രസും ബിജെപിയും ചേര്‍ന്ന് രാഷ്ട്രീയകാര്യ സമിതി കൂടിയാണ് ഗൂഢാലോചന നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം രാഷട്രീയ പ്രേരിതമാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലുകള്‍ സംശയാസ്പദമാണെന്ന ഗുരുതരമായ ആരോപണമാണ് ഡിവൈഎഫ്ഐ ഉയര്‍ത്തിയത്. സ്വര്‍ണ്ണക്കടത്തില്‍ കെ ടി ജലീലിനെതിരെയും ലൈഫ് മിഷനില്‍ അനില്‍ അക്കരയുടെയും പരാതിക്ക് പിന്നാലെ വന്ന അന്വേഷണങ്ങള്‍ തന്നെ ബിജെപി-കോണ്‍ഗ്രസ് ബാന്ധവത്തിവന് ഉദാഹരണമാണ്. ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം രാഷട്രീയ പ്രേരിതമാണെന്നും എ എ റഹീം ആരോപിച്ചു.സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വി മുരളീധരന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചു.

Loading...