എസ്‌ഐയുടെ പേരിലെത്തിയ പൊതിയില്‍ ആദ്യം ആശങ്ക, തുറന്നപ്പോള്‍ ‘മധുരം നിറച്ച സ്‌നേഹം’

ഇടുക്കിയില്‍ ചെക്കപോസ്റ്റിന് സമീപം പാതിരാത്രി നടുറോഡിൽ തെറിച്ചുവീണ കൂഞ്ഞിനെ രക്ഷിച്ച പൊലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ മറക്കാനാവാത്ത ഓണസമ്മാനം. കേരളം മൊത്തം നന്ദി പറഞ്ഞ വനം വകുപ്പ പോലീസ് ഉദ്യോഗസ്ഥര്‍ക്ക മധുരപലഹാരങ്ങള്‍ നിറച്ച പാര്‍സല്‍.ചക്കരവരട്ടിയും ഉപ്പേരിയും പിന്നെ പേരും ഫോണ്‍ നമ്പര്‍ എഴുതിയ ചെറിയ കുറിപ്പും. ഓണസമ്മാനം അയച്ചുകൊടുത്തതോ അങ്കമാലിയിലെ കച്ചവടക്കാരന്‍. ജീവന്‍ എന്ന ബേക്കറി കടക്കാരനാണ് ഉദ്യോഗസ്ഥര്‍ക്ക് ഓണസമ്മാനമായി മധുരപലഹാരങ്ങള്‍ പാര്‍സലായി എത്തിച്ച് നല്‍കിയത്. പൊന്നോണനാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണാശംസകള്‍ കുറിപ്പും പൊതിക്കുളളിലുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പൊലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം പാര്‍സലായി സ്റ്റേഷനിലെത്തിയത്. എസ് ഐയുടെ പേരിലെത്തിയ പാര്‍സലിന്റെ മുകളില്‍ കുറിപ്പുകളൊന്നും ഇല്ലാതിരുന്നത് ആദ്യം ആശങ്ക പരത്തിയെങ്കിലും പാര്‍സല്‍ തുറന്നതോടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞു.

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു കേരളം നടുക്കത്തോടെയും പിന്നീട് ആശ്വാസത്തോടെയും കേട്ട സംഭവം നടന്നത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ് -സത്യഭാമ ദമ്പതികള്‍ പഴനിയില്‍ ദര്‍ശനത്തിനുശേഷം മടങ്ങുകയായരുന്നു. പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍ വച്ച് വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു.

Loading...

ഇതറിയാതെ മാതാപിതാക്കളം ബന്ധുക്കളും യാത്രതുടര്‍ന്നു. മൂന്ന് മണിക്കൂറിന് ശേഷം വീ്ടടിലെത്തിയപ്പോഴാണ് കുഞ്ഞ് ജീപ്പില്‍ നിന്നും തെറിച്ചു വീണത് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ അറിഞ്ഞത്. സംഭവം നടന്ന സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസിടിവിയില്‍ എന്തോ റോഡിലൂടെ ഇഴഞ്ഞുനടക്കുന്നത് കണ്ടു. തുടര്‍ന്ന് സ്ഥലത്തെത്തി കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പോലീസ് ,വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.