തുടര്‍ഭരണം സ്വപ്‌നം കണ്ടവര്‍ ഞെട്ടുന്ന ഫലം വരും; എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം ആണെന്ന സര്‍വേകള്‍ ആയിരുന്നു പുറത്തു വിട്ട എല്ലാ മാധ്യമങ്ങളുടെയും. പക്ഷെ അത്തരത്തില്‍ തുടര്‍ ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുട്ടാക്കുന്ന ഫലം വരുമെന്നാണ് ഇപ്പോള്‍ എ കെ ആന്റണി വ്യക്തമാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണം മെയ് മാസം രണ്ടോടെ അവസാനിക്കും എന്നാണ് എ.കെ ആന്റണി പറയുന്നത്. ഈ സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണെന്നും അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നുമാണ് എ കെ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അതേസമയം അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്നും എ കെ ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോണ്‍ഗ്രസ് തിരിച്ച് വരാന്‍ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

Loading...