National Top Stories

എകെ ​ആ​ന്റണി അ​ട​ക്കം 42 മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: എകെ ​ആ​ന്റണി അ​ട​ക്കം 42 മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇതില്‍ 15 പേര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. പു​തി​യ സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​ലാ​ണ് 42 നേ​താ​ക്ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സു​ര​ക്ഷ​യി​ൽ കു​റ​വ് വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വൈ ​പ്ല​സ് സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന മുന്‍ പ്രതിരോധ മന്ത്രി എ.​കെ.​ആ​ന്‍റ​ണി, എഐസിസി ജനറല്‍ സെക്രട്ടറി അ​ജ​യ് മാ​ക്ക​ൻ, ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് അ​ർ​ജു​ൻ മോ​ദ്വാ​ദി​യ, ലോക്സഭാ എംപി ശ​ശി ത​രൂ​ർ, മുന്‍ കേന്ദ്രമന്ത്രി ശ്രീ ​പ്ര​കാ​ശ് ജ​യ്സ്വാ​ൾ എ​ന്നി​വ​രു​ടെ സു​ര​ക്ഷ വൈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു താ​ഴ്ത്താ​നാ​ണ് കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര​ട​ക്കം 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൗ​ലാ​ന സ​യി​ദ് ഖ​ൽ​ബ് സാ​ദി​ഖ് സു​ര​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ&​എ​ഡ​ബ്ള്യു വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​സ് പി ​ജി, എ​ൻ​എ​സ് ജി, ഇ​ൻ​ഡോ ടി​ബ​റ്റ​ൻ പൊ​ലീ​സ്, സി​ആ​ർ​പി​എ​ഫ് എ​ന്നി​വ​രാ​ണ് വി​ഐ​പി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​മാ-​കാ​യി​ക താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഇ​വ​രു​ടെ ചു​മ​ത​ല​യി​ൽ വ​രും. 42 വ്യക്തികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ വിലയിരുത്തലിന് ശേഷമാണ് സുരക്ഷ വെട്ടിക്കുറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രഹസ്യാന്വേഷണ വിഭാഗവും മറ്റ് സുരക്ഷ ഏജന്‍സികളും വര്‍ഷാവര്‍ഷം വിഐപികളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്താറുണ്ട്. അതുപ്രകാരമുള്ള നിര്‍ദേശമനുസരിച്ചാണ് വിഐപി സുരക്ഷ തീരുമാനിക്കുന്നത്.

വൈ പ്ലസ് വിഭാഗത്തിലുണ്ടായിരുന്ന രാജ്യസഭ എംപി രാജീവ് ശുക്ലയുടെ സുരക്ഷ എക്‌സ് വിഭാഗത്തിലേക്ക് വെട്ടിക്കുറച്ചു. എക്‌സ് വിഭാഗത്തിലുണ്ടായിരുന്ന എട്ട് പേരുടെ സുരക്ഷ പിന്‍വലിച്ചു. അതില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസ് നേതാക്കളാണ്- ഗിരിജ വ്യാസ്, പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി, ആര്‍പിഎന്‍ സിംഗ്.

ഓരോ വ്യക്തിയും നേരിടുന്ന സുരക്ഷാ ഭീഷണിയനുസരിച്ച് അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്- സെഡ് പ്ലസ്, സെഡ്, വൈ പ്ലസ്, വൈ, എക്‌സ്. സെഡ് പ്ലസ് ആണ് ഏറ്റവും ഉയര്‍ന്ന സുരക്ഷ. എക്‌സ് ഏറ്റവും കുറവും. സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ നല്‍കുന്നവര്‍ക്കൊപ്പം 36 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.

Related posts

നിരഞ്ജന്റെ മൃതദേഹവുമായി സൈനിക ഹെലികോപ്ടര്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു

subeditor

പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍ ; പഴികള്‍ ഏറ്റുവാങ്ങി ചൈത്ര

ചികിത്സക്കായെത്തിയ രോഗി മരിച്ചു മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും ചികിത്സകള്‍ തുടരുന്നു ;തട്ടിയെടുത്തത് 3 ലക്ഷം

മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ്

subeditor

മലപ്പുറത്ത് ഫ്ളാഷ് മോബ് നൃത്തം ചവുട്ടിയ മൂന്ന് പെണ്‍കുട്ടികളെ താറടിക്കുന്നവര്‍ക്കെതിരെ ഷംന കോളക്കാടന്‍ ഗര്‍ജ്ജിക്കുന്നു

‘ഭൂകമ്പത്തിന് കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി’

subeditor

കർഷക സമരത്തിനിടയിലേയ്ക്ക് ലോറി പാഞ്ഞുകയറി 20 മരണം

കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന്‍ കോടതി കയറിയത് കള്ളനോട്ട് ചിലവാക്കി.?

സരിത പിണറായിക്കെതിരേ: പിണറായി പക്ഷത്തേ നേതാക്കൾക്കെതിരേ സരിത വി.എസിന്‌ വീട്ടിൽ ചെന്ന് തെളിവുകൾ കൈമാറി.

subeditor

താരപ്പടയുമായിറങ്ങിയ ഇംഗ്ളണ്ടിനെ സമനിലയിൽ തളച്ചു

subeditor

ചെന്നൈയിലെ ഇൻഫോസിസ് കമ്പനിയിൽ ആന്ത്രാക്സ് ഭീഷണി

subeditor

ഇസ്രത്ത് ജഹാന്‍ കേസ്: പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ മരിച്ചു

Leave a Comment