മന്ത്രി എ.കെ ശശീന്ദന്റെ ഫോണ്‍ കെണിക്കേസിനെ കൂടുതല്‍ ദുരൂഹമാക്കുന്ന ചോദ്യവുമായി ഹൈക്കോടതി അഭിഭാഷകന്‍

മന്ത്രി എ.കെ ശശീന്ദന്റെ ഫോണ്‍ കെണിക്കേസിനെ കൂടുതല്‍ ദുരൂഹമാക്കുന്ന ചോദ്യവുമായി ഹൈക്കോടതി അഭിഭാഷകന്‍ രംഗത്ത്. അഭിഷാകന്റെ ഈ ഒരൊറ്റ ചോദ്യം ഈ കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു . ഫോണ്‍ കെണി ഒരുക്കി മന്ത്രി എ കെ ശശീന്ദ്രനോട് സംസാരിച്ച പെണ്‍ ശബ്ദത്തിലെ ദുരൂഹതയാണ് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്.

അന്ന് ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ച സ്ത്രീ എങ്ങനെ ഏത് രീതിയില്‍ മന്ത്രിയോട് സംസാരിച്ചു എന്നതാണ് അഭിഭാഷകന്‍ ഉയര്‍ത്തുന്ന ചോദ്യം . ശശീന്ദ്രന്റെ സംഭാഷണം കേട്ട പൊതുജനത്തിന് ഈ സ്ത്രീ മന്ത്രിയോട് സംസാരിച്ച രീതിയും അറിയാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറയുന്നു



ഹൈക്കോടി അഭിഭാഷകനായ അഡ്വ വെഞ്ഞാറമൂട് സിയാദ് ഉന്നയിക്കുന്ന ചോദ്യം ഇങ്ങനെ

ഫോണ്‍ കെണി ഒരുക്കി മന്ത്രി എ കെ ശശീന്ദ്രനോട് സംസാരിച്ച പെണ്‍ ശബ്ദത്തിലെ ദുരൂഹത ഉണ്ടോ?

എ കെ ശശീന്ദ്രനെ ‘സ്റ്റിംഗ്’ ഓപ്പറേഷനില്‍ കുടുക്കിയതാണെതെന്ന സത്യം മംഗളം ടെലിവിഷന്‍ ചീഫ് എഡിറ്റര്‍ ചാനലിലൂടെ പൊതുസമൂഹത്തെ അറിയിച്ചത് 29 /03 /2017 ലാണ്. അതായത് മന്ത്രിയുടെ ലൈംഗിക കുറ്റവും ചേഷ്ടകളും പുറത്തു കൊണ്ടുവരാന്‍ കെണി വച്ചു പിടിച്ചു എന്ന് പരസ്യ സമ്മതം.

അങ്ങനെ ആണെങ്കില്‍ മന്ത്രിയോട് സംസാരിച്ച സ്ത്രീ എങ്ങനെ ഏതുതരത്തില്‍ മന്ത്രിയോട് സംസാരിച്ചു എന്നത് വായിച്ചെടുക്കാവുന്നതാണ്. അത് പൊതുജനം അറിയുന്നതില്‍ ഒരു തെറ്റുമില്ല. സ്വാഭാവികമായും അവര്‍ അത് ഊഹിച്ചെടുക്കും. കൂടാതെ നിയമ സംവിധാനവും അന്വേഷണ സംവിധാനവും അറിയുന്നതിലും ഒരു തെറ്റുമില്ല. പിന്നെ എന്തുകൊണ്ട് പുറത്തുവന്നില്ല.

പ്രധാന ചോദ്യം ഇതാണ്. 29/ 03 /17 ല്‍ സ്റ്റിംഗ് ഓപ്പറേഷനെന്ന് പരസ്യമായി സമ്മതിച്ച കാര്യത്തിലെ തെളിവുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീ ശബ്ദം അടക്കം 04/ 04/ 17 ല്‍ ക്രൈം ബ്രാഞ്ച് നിരപരാധികളായ മാധ്യമ പ്രവര്‍ത്തകരെ അടക്കം അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയില്ല. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി കാലവാധിയില്‍ ഹാജരാക്കപ്പെട്ടില്ല ?കണ്ടെടുക്കപ്പെട്ടില്ല?

ജാമ്യ ഹര്‍ജിയുടെ വാദങ്ങളില്‍ എപ്പോഴുമെങ്കിലോ ഇതുവരെയോ ഹാജരാക്കപ്പെട്ടില്ല കണ്ടെത്തപ്പെട്ടില്ല? മറു വശത്തെ ശബ്ദത്തില്‍ ദുരൂഹത ഉണ്ടോ? ആ ശബ്ദത്തെ ആരെങ്കിലും ഭയപ്പെടുന്നുണ്ടോ? അതോ ഇതൊക്കെ സ്വാഭാവികമായ ന്യൂനത ആണോ? അങ്ങനെ ആണോ ഇക്കാര്യത്തെ കാണേണ്ടത്??

അഡ്വ വെഞ്ഞാറമൂട് സിയാദിന്റെ ഹൈക്കോടതിയിലെ ഇത്തരം ചോദ്യങ്ങള്‍ ഫോണ്‍കെണി കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കുമോ?

Top