അയ്യനേ വിളിച്ചപ്പോള്‍ വിരട്ടിയ കമ്മീഷന്‍ എവിടെ, അയ്യപ്പന്റെ ചിത്രം വയ്ച്ച് ഇതാ വോട്ട് പിടുത്തം

അയ്യപ്പന്റെ ഫോട്ടോ ഉപയോഗിച്ച് സിപിഎം സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍.. സിപിഎം ആലപ്പുഴ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ പ്രചരണത്തിനിടയിലാണ് ചട്ടലംഘനം നടന്നത്.. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സ്വീകരണ പരിപാടിയിലാണ് ആരിഫ്, അയ്യപ്പന്റെ ചിത്രം പ്രചരണത്തിനുപയോഗിച്ചത്.

ഇടതുപക്ഷ അനുഭാവികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം അതിവേഗം വൈറലായതോടുകൂടി വിവാദ മാകുമെന്ന ഭീതിയില്‍ രഹസ്യമായി ചിത്രം പിന്‍വലിക്കാനും നീക്കങ്ങള്‍ നടന്നിരുന്നു എന്നാല്‍ ഫേസ് ബുക്ക് വാട്സാപ്പ് തുടങ്ങിിയ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് ചിത്രം തിരിച്ചെടുക്കാന്‍ കഴിയാത്ത രീതിയില്‍ പ്രചരിച്ചു.

Loading...

പ്രചാരണത്തിനിടെ അയ്യനെന്ന് പറഞ്ഞത് പോലും ചട്ടലംഘനമാണെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതു കണ്ടില്ലെന്ന് നടിക്കുന്നത്.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും അയ്യപ്പ ഭക്തരെ പ്രകോപിക്കുന്ന തരത്തിലായിരുന്നു.എന്നിട്ടും തെരെഞ്ഞെടുപ്പ പ്രചരണസമയത്ത് അയ്യപ്പന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സിപിഎമ്മിന്റെ പ്രചരണത്തിന് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സര്‍ക്കാരിനും സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയ്ക്കുമെതിരെ വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ശബരിമലയോ അയ്യപ്പനോ ഒന്നും പ്രചരണത്തില്‍ വിഷയമാകരുതെന്ന് പറയുന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നു. ഇടതു സ്ഥാനാര്‍ഥി എ.എം. ആരിഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.

എന്നാല്‍ ശബരിമലയുടെയും അയ്യപ്പന്റെയും പേര് ചൂണ്ടികാണിച്ച് പ്രചരണം നടത്തിയെന്ന ആരോപിച്ച തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരുന്നു.അതില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് സുരേഷ് ഗോപി കാണിച്ചിരിക്കുന്നതെന്നും കളക്ടര്‍ ടി വി അനുപമ അയച്ച നോട്ടീസില്‍ പറയുന്നു.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
എന്‍.ഡി.എയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ ശബരിമല സംബന്ധിച്ച പരാമര്‍ശം. ശബരിമല വിഷയം താന്‍ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാല്‍ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും പറഞ്ഞിരുന്നു.

സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ അറിയിച്ചിരുന്നു