ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞാണ് കോവിഡ് രോഗ വിവരം താന്‍ അറിയുന്നത്, താനുമായി ഇടപെഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉസ്മാന്‍

കൊറോണ വൈറസ് ലോകം ആസകലം വൻ ഭീഷണി ആണ് ഉയർത്തുന്നത്. ഇൗ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പല കർശന നിർദേശങ്ങളും നൽകി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക് ഡൗൺ നിലവിൽ വന്നിരുന്നു. മികച്ച പിന്തുണ ആണ് ഇതിന് സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇടുക്കിയിൽ ഉള്ള പൊതു പ്രവർത്തകനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാള് പല പ്രമുഖ നേതാക്കളോട് ഇടപെഴകുകയും കാസർഗോഡ് മുതൽ തിരുവന്തപുരം വരെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ വൻ വിമർശനം ആണ് ഇയാൾക്ക് എതിരെ ഉയർന്നത്.

പൊതുപ്രവര്‍ത്തകനായ ശ്രീ. എ.പി ഉസ്മാനാണു ഇതെന്ന് വ്യക്തമായി. ഇപ്പൊൾ അദ്ദേഹം ഇൗ വിമർശനങ്ങൾക്ക് മറുപടി എന്നോണം ഒരു വിശദീകരണം നൽകി ഇരിക്കുക ആണ്.

Loading...

ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.- അദ്ദേഹം പറഞ്ഞു.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനായ ശ്രീ. എ.പി ഉസ്മാന്‍ നല്‍കുന്ന അഭ്യര്‍ഥന ഇങ്ങനെ;

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.