സംഗീത നിശയുടെ മറവിൽ വയ്‌ലും, പുറമ്പോക്കും നികത്തി, എ.ആർ റഹ്മാന്‌ ഹൈക്കോടതി നോട്ടീസ്

കൊച്ചി:  തൃപ്പൂണിത്തറയിൽ എ.ആർ റഹ്മാൻ സംഗീതപരിപാടിക്ക് വയലും ചതുപ്പും നികത്തുകയും പുറമ്പോക്ക് കൈയ്യേറുകയും ചെയ്തതിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഒരു ലക്ഷം പേർക്ക് ടികറ്റ് വയ്ച്ച് നടത്തുന്ന വൻ സംഗീത നിശ ഇന്നാണ്‌..ആർ റഹ്മാനും, ഫ്ളവേഴ്സ് ചാനലിനും, സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. ഇതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് ടീം 2 ദിവസമായി വാർത്തകളും വീഡിയോകളും, ലൈവ് ടെലകാസ്റ്റും നടത്തിവരുന്നു. നഗ്നമായ നിയമ ലംഘനം നടന്നത് സർക്കാരും, ജില്ലാ, മുനിസിപ്പൽ ഭരണകൂടവും കണ്ടില്ലെന്ന് നടിച്ചപ്പോൾ ഒടുവിൽ ഹൈക്കോടതി ഇടപെട്ടു. എ.ആർ റഹ്മാനും സംഘാടകർക്കും വയൽ നികത്തിയതിനും ഭൂമിക്ക് രൂപ മാറ്റം വരുത്തിയതിനും നോട്ടീസ് അയച്ചു. മാത്രമല്ല പുറം പോക്ക് കൈയ്യേറുകയും ചെയ്തിട്ടുണ്ട്.

ഗോകുലം ഗോപാലനാണ്‌ പരിപാടി നടത്തുന്ന ഫ്ളവേഴ്സ് ചാനൽ തലപ്പത്ത്. ഇദ്ദേഹത്തിന്റെ ബിസിനസ് താല്പര്യങ്ങൾക്കായി ഷോയുടെ മറവിൽ വൻ ഭൂമി കൈയ്യേറ്റവും, പാടം നികത്തലും നടത്തി എന്നാരോപിക്കുന്നു. എ.ആർ രഹ്മാനേ മുന്നിൽ നിർത്തി ഭൂ മാഫിയയുടെ അഴിഞ്ഞാട്ടമാണ്‌ നറ്റന്നിരിക്കുന്നത്. 11 ഏക്കർ തണ്ണീർതടവും, പാടവും നികത്തിയാണ്‌ മൈതാനം പണിതത്.

Loading...

സംഗീത പരിപാടിയുടെ മറവില്‍ വയല്‍ നികത്തലും പുറമ്പോക്കു കൈയേറലും നടക്കുന്നതായ ഹര്‍ജിയില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം പരിപാടിയുടെ മറവില്‍ നികത്തുന്നതയാണ് ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി റഹ്മാനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു.ഈ സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ വയല്‍ നികത്തുന്നതായാണ് പരാതി.

ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. റഹ്മാന്റെ പരിപാടി മുന്‍പ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് ഇവിടേക്കു മാറ്റുകയായിരുന്നുവെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.