Entertainment Music

എ ആർ റഹ്മാന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി.

ഈണങ്ങളുടെ ലോകത്ത് നടന്ന ഈ മനുഷ്യനെ കുറിച്ച് നമ്മളൊരുപാട് കഥകളെഴുതി….ആ ഈണങ്ങൾക്കുള്ളിൽ ഒരുപാട് കഥകളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇനി രാഗങ്ങൾ മാത്രം പ്രതിധ്വനിക്കുന്ന ആ മനസിനുള്ളിൽ നിന്ന് വന്ന ഒരു കഥയെ നമുക്ക് കാണാം അഭ്രപാളികളിലൂടെ. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന റഹ്മാൻ ചിത്രം, എആർ ചിത്രം ഉടനെത്തും. 99 സോങ്‌സ് എന്ന് പേരിട്ട ചിത്രം കാണാൻ റഹ്മാൻ ഗീതങ്ങൾ കേൾക്കാനുള്ള ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകലോകം.

ചിത്രത്തിന്റെ ആദ് പോസ്റ്റർ തന്നെ സ്വപ്നങ്ങളിലേക്കുള്ള പടവുകൾ പോലെയാണ്…ചെഞ്ചുവപ്പൻ മഷി ആരോ ആകാശത്തേക്ക് കുടഞ്ഞെറിഞ്ഞ് എഴുതിയ പോസ്റ്റർ. ആകാശങ്ങളിലെ കാണാ ഇടങ്ങളിൽ നിന്ന് താഴേക്ക് വന്ന് ഒരു ഗന്ധർവൻ അവന്റെ പ്രണയിനിയെ കൈപിടിച്ച് പറന്നുയരുന്നു അതിനിടയിൽ. ഒരു കൈ അരൂപിയായ ഒരു ചരടിൽ കൊരുത്തിട്ട പിയാനോയിലും മറ്റേ കൈ അവളുടെ കൈത്തകണ്ടയിലും ചേർത്തുവച്ചിരിക്കുന്നു. സംഗീതം പോലെ സർഗാത്മകം പോസ്റ്ററും.

വിശ്വേഷ് കൃഷ്ണമൂർത്തിയാണ് തിരക്കഥയും സംവിധാനവും. സംഗീതവും കഥയും നിർമാണവും റഹ്മാൻ തന്നെ. ആദ്യ ചലച്ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ചിത്രം റഹ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. തമിഴിലും ഹിന്ദിയിലുമെടുക്കുന്ന ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. ഏത് ചിത്രത്തിനും റഹ്മാനിടുന്ന സംഗീതം നമുക്കൊരുപാട് ഇഷ്ടമാണ്. സ്വന്തം ചിത്രത്തിൽ ഇതുവരെ ആർക്കും പകർന്നുകൊടുക്കാത്ത ഈണം റഹ്മാൻ കരുതിവച്ചിട്ടുണ്ടാകുമോ? നമുക്ക് കാത്തിരിക്കാം ഈണങ്ങളുടെ ചക്രവർത്തിയുടെ മനസിൽ പിറന്ന കഥയറിയാൻ.

Related posts

എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല; ലെന പറയുന്നതിങ്ങനെ…

നാല് ദിവസം 6 കോടിയുമായി ചാര്‍ലി

subeditor

ആദ്യ ശാരീരിക ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍

subeditor10

മണിയുടെ മരണത്തിന് പിന്നിൽ താനാണെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സാബു

subeditor

ഡബ്ല്യുസിസിയ്ക്കെതിരെ പ്രസ്താവനയുമായി മംമ്ത ; വഴിത്തിരിവായി പ്രതികരണം

ഇത് അറം പറ്റിയൊരു സ്‌ക്രിപ്റ്റാണോ എന്ന് ദിലീപ് ചോദിച്ചു; ഇപ്പോഴത്തെ സാഹചര്യങ്ങളുമായി രാമലീലയുടെ കഥയ്ക്ക് സാമ്യമുണ്ട്: തിരക്കഥാകൃത്ത് സച്ചി

pravasishabdam online sub editor

ശരണ്യയ്ക്ക് ഏഴാമതും ട്യൂമര്‍; സര്‍ജറിക്ക് ഒരുങ്ങി താരം.. ജീവിതം ദുരിതത്തിലാണെന്ന് സഹപ്രവര്‍ത്തകര്‍

main desk

പ്രേമത്തെ വിമര്‍ശിച്ച് ഗായകന്‍ ജി. വേണുഗോപാല്‍.

subeditor

ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയത്തോടെ അകന്ന ആദ്യ ഭാര്യ മോണ കപൂറിന്റെ ജീവിതാവസാനം പോലെ ശ്രീദേവിയുടെയും

pravasishabdam online sub editor

ദിലീപ് ചിത്രം തൃശ്ശൂരിൽ പ്രദർശിപ്പിക്കാതിരിക്കാൻ ശ്രമം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

നടി അനു സിത്താരക്കെതിരെ മോശം പോസ്റ്റുമായി എസ്എഫ്‌ഐക്കാരന്‍, പരാതിയുമായി ഭര്‍ത്താവ് വിഷ്ണു രംഗത്ത്

subeditor10

ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ല; കൊച്ചിൻ ഹനീഫയുടെ ഭാര്യ

Leave a Comment