ആകാശത്തു നിന്നും പൊട്ടിവീണ വസ്തുവിന് 15 കിലോയോളം ഭാരം.. ആശങ്കയോടെ പ്രദേശവാസികൾ

പാറ്റ്ന: ബീഹാറിലെ മധുബാനി ജില്ലയിലെ മഹോദേവ ഗ്രാമവാസികൾ പാടത്ത് പണിയെടുത്തു കൊണ്ടിക്കുമ്പോഴാണ് വലിയൊരു പാറക്കഷ്ണം വലിയ ശബ്ദത്തോടെ വന്നു പതിച്ചത്. 15കിലോഗ്രാം ഭാരമുള്ള വസ്തു തങ്ങൾ പണിയെടുക്കുന്ന പാടത്ത് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നെന്ന് അവർ പറയുന്നു.

പതിച്ചപ്പോൾ ചെറുതായി പുകയുന്നുണ്ടായിരുന്നു അതിനാൽ ആരും സമീപത്ത് നിന്നില്ല. പിന്നീടാണ് ഇവർ അതിനടുത്തേക്ക് വന്നത്. പതിച്ച കുഴിയുടെ വലിപ്പവും ആഴവും കണ്ടാലറിയാം എത്ര ശക്തിയുണ്ടായിരുന്നു ആ പതനത്തിനെന്ന്. അഞ്ചടിയോളം വരും കുഴിക്ക്.

Loading...

ഫുട്ബോളിന്റെ വലിപ്പമുള്ള വസ്തു ഉൽക്കയാണെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നിർദേശത്തെ തുടർന്ന് കാന്തിക സ്വഭാവമുള്ള ഉൽക്കാ കഷണത്തെ പാറ്റ്നയിലെ മ്യൂസിയത്തിലേക്ക് മാറ്റി.

ജൂലൈ 22നാണ് മഹാദേവ ഗ്രാമത്തിലെ പാടത്തിൽ ഉൽക്ക പതിക്കുന്നത്. പദാർഥത്തെ പിന്നീട് ശ്രീകൃഷ്ണ സയൻസ് സെന്ററിലേക്ക് കൂടുതൽ പഠനങ്ങൾക്കായി വിട്ടു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പഠന ശേഷമേ ഉൽക്കയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

പാറക്കഷ്ണം പോലെയാണെങ്കിലും ഭാരം കൂടുതലായിരിക്കും ഉൽക്കാ ശിലയ്ക്ക്. മാത്രമല്ല കാന്തിക സ്വഭാവവുമുണ്ടാകും. ഈ ഗുണങ്ങളാണ് പ്രഥമ ദൃഷ്ട്യാ ഉൽക്കയാണെന്ന സംശയമുയരാൻ കാരണം.

സൗരയൂഥം രൂപപ്പെട്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഉൽക്കാ പഠനത്തിലൂടെ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. അതിനാൽ തന്നെ ഈ ഉൽക്കാ ശിൽയെ ശാസ്ത്രലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഉൽക്കാപതനം വളരെ വിരളവുമാണ്.